കരഞ്ഞ് കണ്ണു വീർത്തു, ജീവിതത്തിലെ പുതിയ വിശേഷം അറിയിച്ച് ശ്രുതി രജനികാന്ത്

Published : Apr 07, 2025, 12:44 PM IST
കരഞ്ഞ് കണ്ണു വീർത്തു, ജീവിതത്തിലെ പുതിയ വിശേഷം അറിയിച്ച് ശ്രുതി രജനികാന്ത്

Synopsis

കരഞ്ഞുകരഞ്ഞ് കണ്ണ് വീർത്തെന്നു പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്.

'ചക്കപ്പഴം' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശ്രുതി രജനികാന്ത്. പരമ്പരയിലെ 'പൈങ്കിളി' എന്ന കഥാപാത്രം ഹിറ്റായതോടെ നിരവധി അവസരങ്ങളും നടിയെ തേടിയെത്തി. ചക്കപ്പഴം അവസാനിച്ചെങ്കിലും, പ്രേക്ഷകർക്ക് ഇപ്പോഴും ശ്രുതി പൈങ്കിളി തന്നെയാണ്. അടുത്തിടെ ഒരു പെർഫ്യൂം ബിസിനസും താരം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ താൻ കേരളം വിട്ട് ദുബായിലേക്ക് താമസം മാറുകയാണെന്ന് പറയുകയാണ് ശ്രുതി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രുതി ഇക്കാര്യം അറിയിച്ചത്.

പുതിയ ജോലി കിട്ടിയതിനെത്തുടർന്നാണ് ശ്രുതി ദുബയിലേക്ക് പോകുന്നത്. താൻ ആഗ്രഹിച്ചിരുന്ന ഒരു ജോലിയായിരുന്നു ഇതെന്നും എങ്കിലും പുതിയ സാഹചര്യങ്ങളും എപ്പോൾ തിരിച്ചുവരുമെന്ന് അറിയാത്തതുമൊക്കെ തന്നെ വൈകാരികമായി ഏറെ ബാധിച്ചതായും ശ്രുതി പുതിയ വീഡിയോയിൽ പറയുന്നു. കരഞ്ഞുകരഞ്ഞ്  കണ്ണ് വീർത്തെന്നു പറഞ്ഞാണ് ശ്രുതി വീഡിയോ ആരംഭിക്കുന്നതു തന്നെ.

ഇത്തവണത്തെ വിഷു ദുബായിൽ ആയിരിക്കുമെന്നും നാട്ടിലെ അത്തരം കാര്യങ്ങളൊക്കെ മിസ് ചെയ്യുമെന്നും താരം കൂട്ടിച്ചേർത്തു.  ''സന്തോഷവും സങ്കടവുമൊക്കെ ചേർന്ന ഒരുതരം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. എല്ലാം വളരെ പെട്ടെന്ന് സംഭവിച്ചതുകൊണ്ടു തന്നെ കാര്യമായ തയ്യാറെടുപ്പുകൾ നടത്താൻ കഴിഞ്ഞില്ല. ഇതുവരെ എവിടെ പോയാലും, തോന്നുമ്പോഴെല്ലാം തിരിച്ചുവരാൻ കഴിയുമായിരുന്നു. യാത്ര ചെയ്യുമ്പോളെല്ലാം കുറച്ച് ദിവസങ്ങൾക്ക് ശേഷം വീട്ടിലെത്തുമല്ലോ. എന്നാൽ ഇത്തവണ എനിക്ക് എപ്പോൾ വരാൻ കഴിയുമെന്ന് അറിയില്ല. ലീവ് കിട്ടാൻ എളുപ്പമാണോ എന്നൊന്നും അറിയില്ല'', ശ്രുതി കൂട്ടിച്ചേർത്തു.

പ്രിയപ്പെട്ടവരിൽ നിന്നും വളർത്തുനായയിൽ നിന്നും മാറിനിൽക്കുന്നതാണ് തന്റെ ഏറ്റവും വലിയ വിഷമമെന്നും ശ്രുതി പറയുന്നു. ദുബായിലേക്ക് താമസം മാറുകയാണെങ്കിലും, കേരളത്തിലെ പെർഫ്യൂം ബിസിനസ് അവസാനിപ്പിക്കുന്നില്ലെന്നും താരം അറിയിച്ചു. ബിസിനസ് കാര്യങ്ങൾ നിയന്ത്രിക്കാനും നോക്കി നടത്താനും ആവശ്യമായതെല്ലാം ചെയ്തതിനു ശേഷമാണ് താൻ ദുബായിലേക്ക് പോകുന്നതെന്നും ശ്രുതി പറഞ്ഞു.

Read More: ആരൊക്കെ വീഴും?, ഇന്നുമുതല്‍ ബോക്സ് ഓഫീസ് ഭരിക്കാൻ മമ്മൂട്ടി, ബസൂക്ക അപ്ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ