'എന്റെ മുഖത്തിന്റെ ഷേപ്പ് മാറുന്നത് ആലോചിക്കാനേ കഴിയില്ല; ഇ‍ഞ്ചെക്ഷനെടുക്കുന്നവരെ എനിക്കറിയാം, ഇതെല്ലാം എനിക്ക് പേടിയാണ്'; തുറന്നുപറഞ്ഞ് സിമ്രാൻ

Published : Jul 21, 2026, 10:53 PM IST
Simran

Synopsis

സൗന്ദര്യവർദ്ധക ചികിത്സകളോടുള്ള തൻ്റെ ഭയം വെളിപ്പെടുത്തി നടി സിമ്രാൻ. ഫില്ലറുകൾ, ബോട്ടോക്സ് പോലുള്ളവ മുഖത്തിന്റെ സ്വാഭാവിക രൂപം മാറ്റുമെന്നും ഭാവിയിൽ ആരോഗ്യത്തിന് ദോഷകരമാണെന്നും അവർ പറയുന്നു

പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് സിമ്രാൻ. ബോളിവുഡിലൂടെയാണ് സിമ്രാൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലെല്ലാം സിമ്രാൻ സജീവമായിരുന്നു. ഇപ്പോഴിതാ സൗന്ദര്യവർദ്ധക ശസ്ത്രക്രിയയെ കുറിച്ച് സിമ്രാൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. സൗന്ദര്യത്തിനായി ഇ‍ഞ്ചെക്ഷനെടുക്കുന്ന, മെഡിക്കൽ ട്രീറ്റ്മെന്റുകളെടുക്കുന്നവരെ താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ തനിക്ക് ഇതെല്ലാം പേടിയാണെന്നും സിമ്രാൻ പറയുന്നു. മെഡിറ്റേഷൻ, യോ​ഗ, ജിം, ഡാൻസ് ഇതിൽ ഏതെങ്കിലുമൊക്കെ ചെയ്യൂ എന്നാണ് സിമ്രാൻ പറയുന്നത്.

"ഫില്ലേഴ്സ്, ബോട്ടോക്സ് അങ്ങനെ കുറേ കാര്യങ്ങളുണ്ട്. ഇതെല്ലാം മുഖത്തിന്റെ ഷേപ്പ് തന്നെ മാറ്റിക്കളയും. സൗന്ദര്യത്തിനായി ഇ‍ഞ്ചെക്ഷനെടുക്കുന്ന, മെഡിക്കൽ ട്രീറ്റ്മെന്റുകളെടുക്കുന്നവരെയൊക്കെ ഞാൻ കണ്ടിട്ടുണ്ട്. ഇതെല്ലാം എനിക്ക് പേടിയാണ്. ഇതൊന്നും നമ്മുടെ ഭാവിയ്ക്ക് നല്ലതല്ല. അതായത് നമ്മുടെ ആരോ​ഗ്യത്തിന്. ഭാവിയിലെ നമ്മുടെ ആരോ​ഗ്യത്തിന് നല്ലതല്ല ഇത്തരം കാര്യങ്ങളൊന്നും. പറ്റുമെങ്കിൽ ഇത്തരം കാര്യങ്ങൾ ചെയ്യാതിരിക്കുക. മെഡിറ്റേഷൻ, യോ​ഗ, ജിം, ഡാൻസ് ഇതിൽ ഏതെങ്കിലുമൊക്കെ ചെയ്യൂ." സിമ്രാൻ പറയുന്നു.

"നമ്മൾ സ്വാഭാവികമായി തന്നെ വിയർക്കണം. എന്റെ മുഖത്തിന്റെ ഷേപ്പ് മാറുന്നത് എനിക്ക് ആലോചിക്കാനേ പറ്റില്ല. ട്രീറ്റ്മെന്റുകളൊക്കെയാണെങ്കിൽ ഭയങ്കര ചെലവേറിയതുമാണ്. എനിക്കറിയില്ല, ഭയങ്കര പൈസയാണ് അതിനൊക്കെ. 25,000 രൂപ ഒരു വർഷം ജിമ്മിൽ കൊടുക്കാൻ ഇവർക്കു പറ്റില്ല. എനിക്ക് തോന്നുന്നു 25,000 രൂപയ്ക്ക് മുകളിൽ വരും ഇത്തരത്തിലുള്ള ട്രീറ്റ്മെന്റുകൾക്കൊക്കെ. പക്ഷേ അങ്ങനെ ചെയ്യുന്നവരുണ്ട്. എളുപ്പ വഴികൾ ഒന്നും വർക്ക് ആകില്ല." സിമ്രാൻ കൂട്ടിച്ചേർത്തു. അടുത്തിടെ ഒരു പോഡ്കാസ്റ്റിലായിരുന്നു സിമ്രാന്റെ പ്രതികരണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പാറ്റകൾ കൊത്തിക്കീറും, തണുപ്പ് അരിച്ചുകയറും, വിറയലോടെ നിങ്ങൾ ഓടും, അവസാനം..'; പ്രതികരിച്ച് അപ്പാനി ശരത്
'ഒടുവിൽ രാജ്യത്ത് ഒരു പ്രതിപക്ഷം ഉണ്ടെന്ന് ഇപ്പോൾ തോന്നുന്നു, അത്...'; പ്രതികരണവുമായി ലക്ഷ്മി മേനോൻ