'അകത്തും പുറത്തും സുന്ദരമായ വ്യക്തിത്വം': മമ്മൂട്ടിയെ കുറിച്ച് സിമ്രാൻ

Published : Jul 02, 2022, 02:42 PM IST
'അകത്തും പുറത്തും സുന്ദരമായ വ്യക്തിത്വം': മമ്മൂട്ടിയെ കുറിച്ച് സിമ്രാൻ

Synopsis

നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ റോക്കട്രി: ദി നമ്പി എഫക്റ്റ് ആണ് സിമ്രാന്റേതായി പുറത്തിറങ്ങിയ ചിത്രം.  

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് സിമ്രാൻ(Simran). ഇതരഭാഷാ ആരാധാകരെ പോലെ തന്നെ മലയാളികൾക്കും സിമ്രാൻ പ്രിയ നടിയാണ്. മലയാളത്തിൽ സിമ്രാനും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച ചിത്രമായിരുന്നു ഇന്ദ്രപ്രസ്ഥം. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം മമ്മൂട്ടിക്കൊപ്പം ചെലവഴിച്ച അവസരത്തെ കുറിച്ച് പറയുകയാണ് സിമ്രാൻ. 

‘മമ്മൂട്ടി സാറിനൊപ്പം ഒരുപാട് നല്ല ഓർമകളുണ്ട്. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട്. അകത്തും പുറത്തും സുന്ദരമായ വ്യക്തിത്വമുള്ള ആളാണ് അദ്ദേഹം. സൗത്ത് ഇന്ത്യയിൽ എന്റെ ആദ്യത്തെ അഭിനയം അദ്ദേഹത്തിനൊപ്പമായിരുന്നു. ആവേശവും കൗതുകവും നിറഞ്ഞതായിരുന്നു ആ സമയം. ആ ചിത്രത്തിലഭിനയിച്ചിട്ട് ഇപ്പോൾ രണ്ട് പതിറ്റാണ്ടുകളായി. ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നാറുണ്ട്,’എന്ന് സിമ്രാൻ പറഞ്ഞു. റോകട്രി റെഡ് കാർപറ്റിൽ ബിഹൈൻഡ് വുഡ്‌സിനോടായിരുന്നു സിമ്രാന്റെ പ്രതികരണം.

'ഒരുങ്ങിക്കോളൂ, ചോളന്മാർ വരുന്നു'; റിലീസിനൊരുങ്ങി മണിരത്‌നത്തിന്റെ 'പൊന്നിയൻ സെൽവൻ'

നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ റോക്കട്രി: ദി നമ്പി എഫക്റ്റ് ആണ് സിമ്രാന്റേതായി പുറത്തിറങ്ങിയ ചിത്രം.  മാധവനാണ് നമ്പി നാരായണനായി ചിത്രത്തിലെത്തുന്നത്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയും എത്തുന്നുണ്ട്. ഹിന്ദിയില്‍ ഷാരുഖ് ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ തമിഴില്‍ സൂര്യയാണ് അവതരിപ്പിച്ചിരിക്കുന്നത്. മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്‍റെ കോ-ഡയറക്ടര്‍ ആണ്. ശ്രീഷ റായ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ബിജിത്ത് ബാല. സംഗീതം സാം സി എസ്. പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ശബരി. ട്രൈ കളര്‍ ഫിലിംസ്, വര്‍ഗീസ് മൂലന്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ മാധവനും ഡോ. വര്‍ഗീസ് മൂലനും ചേര്‍ന്നാണ് നിര്‍മ്മാണം.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ