
ലഹരിമരുന്ന് കേസുമായി(drug case) ബന്ധപ്പെട്ട് മൂന്ന് ആഴ്ചയായി ജയിലിൽ(jail) കഴിയുന്ന മകൻ ആര്യൻ ഖാനെ(aryan khan) കാണാൻ കഴിഞ്ഞ ദിവസമാണ് ഷാരൂഖ് ഖാൻ(shah rukh khan) എത്തിയത്. ആർതർ റോഡ് ജയിലിലാണ് ഷാരൂഖ്, ആര്യനെ കാണാൻ എത്തിയത്. അറസ്റ്റിലായ(arrest) ശേഷം ആദ്യമായിരുന്നു ഇരുവരും നേരിട്ട് കൂടിക്കാഴ്ച നടത്തിയത്. മകനെ കണ്ട് പുറത്തിറങ്ങിയ ഷാറൂഖിന് ചുറ്റും ജനങ്ങളും മാധ്യമങ്ങളും തടിച്ചു കൂടിയ കാഴ്ച തന്നെ അസ്വസ്ഥയാക്കിയെന്ന് പറയുകയാണ് നടി ശ്രുതി ഹരിഹരന്‍(Sruthi Hariharan).
‘മകനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സൂപ്പര്‍സ്റ്റാര്‍ പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളും പൊതുജനങ്ങളും അദ്ദേഹത്തെ വേട്ടയാടുന്ന വീഡിയോകള്‍ വല്ലാതെ അസ്വസ്ഥയാക്കി. സമൂഹം ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുന്ന രീതി എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. നിയമത്തിന് മുന്നില്‍ ആരും ചെറുതല്ല, വലുതല്ല എന്ന സത്യം അംഗീകരിക്കുമ്പോഴും, സമൂഹത്തിന്റെ നിലപാടുകള്‍ കാണുമ്പോള്‍ കൗതുകം തോന്നുകയാണ്.’എന്നാണ് ശ്രുതി പറഞ്ഞത്.
Read Also: ആര്യനെ ജയിലിൽ സന്ദർശിച്ച് ഷാറൂഖ് ഖാൻ, പിന്നാലെ മന്നത്തിൽ എൻസിബി റെയ്ഡ്
കഴിഞ്ഞ ദിവസം രാവിലെ ഒൻമ്പത് മണിക്കാണ് ഷാറുഖ് ആർതർ റോഡ് ജയിലിൽ എത്തിയത്. ന്ദർശകർക്ക് അനുവദിച്ച പരമാവധി സമയമായ 20 മിനിറ്റ് ചെലവഴിച്ച ശേഷം ഷാറുഖ് മടങ്ങി. മകൻ അറസ്റ്റിലായ ശേഷം ഷാറുഖ് പൊതുവേദിയിൽ എത്തുന്നത് ആദ്യമാണ്. ഇതിനിടെ ഷാരൂഖിന്റെ വസതിയായ മന്നത്തിൽ നാർകോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ റെയ്ഡ് നടത്തിയിരുന്നു. ജയിലിൽ നിന്നും ഷാറൂഖ് വീട്ടിലെത്തി തൊട്ടുപിന്നാലെയാണ് റെയ്ഡിനായി ഉദ്യോഗസ്ഥർ മന്നത്തിലേക്ക് എത്തിയത്. ബോളിവുഡ് നടിയും ആര്യൻ ഖാൻ്റെ സുഹൃത്തുമായ അനന്യ പാണ്ഡയുടെ വീട്ടിലും എൻസിബി റെയ്ഡ് നടത്തി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ