ഇന്ന് രാവിലെ ഷാറൂഖ് മുംബൈ ആർതർ റോഡിലെ ജയിലിലെത്തി ആര്യൻ ഖാനെ സന്ദർശിച്ചിരുന്നു. ജയിലിൽ നിന്നും ഷാറൂഖ് വീട്ടിലെത്തി തൊട്ടുപിന്നാലെയാണ് റെയ്ഡിനായി ഉദ്യോഗസ്ഥർ മന്നത്തിലേക്ക് എത്തിയത്. 

മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാൻ്റെ (sharukh khan) മുംബൈയിലെ വസതിയായ മന്നതിൽ (mannat) നാർകോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ റെയ്ഡ് (NCB raid). ആഡംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടിക്കിടെ (Drug Party) പിടിയിലായ ആര്യൻ ഖാനുമായി (Aryan khan) ബന്ധപ്പെട്ടാണ് മന്നത്തിലെ റെയ്ഡ്. ബോളിവുഡ് നടിയും ആര്യൻ ഖാൻ്റെ സുഹൃത്തുമായ അനന്യ പാണ്ഡയുടെ വീട്ടിലും എൻസിബി റെയ്ഡ് നടക്കുന്നുണ്ട്. അനന്യയോട് എൻസിബി ഓഫീസിൽ ഹാജരാവാനും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ ഷാറൂഖ് മുംബൈ ആർതർ റോഡിലെ ജയിലിലെത്തി ആര്യൻ ഖാനെ സന്ദർശിച്ചിരുന്നു. ജയിലിൽ നിന്നും ഷാറൂഖ് വീട്ടിലെത്തി തൊട്ടുപിന്നാലെയാണ് റെയ്ഡിനായി ഉദ്യോഗസ്ഥർ മന്നത്തിലേക്ക് എത്തിയത്. 

YouTube video player

അതേസമയം വിചാരണക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെ ഹൈക്കോടതിയെ ആര്യൻ സമീപിച്ചെങ്കിലും ഹൈക്കോടതി കേസ് പരിഗണിക്കുന്നതിൽ അനിശ്ചിതത്വം നീങ്ങിയിട്ടില്ല. ഹൈക്കോടതി കേസ് വാദത്തിനെടുത്താലും തുടർച്ചയായി ദീപാവലി അവധി വരുന്നതിനാൽ ആര്യൻ്റെ ജയിൽ വാസം നീളാൻ സാധ്യതയുണ്ട്.