
സിനിമാസ്വാദകരുടെ എവർഗ്രീൻ നായികയാണ് സുഹാസിനി. സിനിമയുടെ മുന്നിലും പിന്നിടും പ്രവർത്തിച്ച സുഹാസിനി പതിറ്റാണ്ടുകളായി അഭിനയിച്ചു തീർത്തത് നിരവധി കഥാപാത്രങ്ങളാണ്. അവയിൽ പലതും ഇന്നും കാലാനുവർത്തിയായി നിലകൊള്ളുന്നു. തമിഴ് കൂടാതെ തെലുങ്ക്, കന്നട, മലയാളം, എന്നീ ഭാഷകളിൽ സുഹാസിനി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഇന്നും സിനിമയുമായി മുന്നോട്ട് പോകുന്ന സുഹാസിനി താൻ ചെയ്യാൻ വിസമ്മതിച്ച സീനുകളെ കുറിച്ച് പറയുകയാണ് ഇപ്പോൾ.
നായകന്റെ മടിയിൽ ഇരുന്ന് ഐസ് ക്രീം കഴിക്കുന്നതായിരുന്നു രംഗമെന്നും അത് ചെയ്യാൻ തനിക്ക് സാധിക്കില്ലെന്ന് തീർത്തു പറഞ്ഞുവെന്നും സുഹാസിനി പറയുന്നു. സതേണ്‍ റൈസിംഗ് സമ്മിറ്റില്‍ ആയിരുന്നു സുഹാസിനിയുടെ വെളിപ്പെടുത്തൽ. സിനിമാ ലൊക്കേഷനിൽ എന്തെങ്കിലും മോശമായിട്ടുള്ള അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു സുഹാസിനി.
"എന്നോട് നായക നടന്റെ മടിയിൽ ഇരിക്കാൻ പറഞ്ഞു. ഞാൻ പറ്റില്ലെന്ന് തീർത്തു പറഞ്ഞു. 1981കാലമാണ്. ഇത് ഇന്ത്യയാണ് പാർക്കിൽ വച്ച് ഒരു സ്ത്രീയും പുരുഷന്റെ മടിയിൽ ഇരിക്കില്ല. ഞാനും ഇരിക്കത്തില്ല. നടന്റെ മടിയിൽ ഇരുന്ന് അദ്ദേഹം ഐസ് ക്രീം കഴിക്കുകയും എന്നെ കഴിപ്പിക്കുകയും ചെയ്യുന്നതാണ് സീൻ. അതേ ഐസ് ക്രീം തന്നെ ഞാൻ കഴിക്കില്ലെന്ന് പറഞ്ഞു. ഒപ്പം സീൻ മാറ്റണമെന്നും. പുതിയൊരു ഐസ് ക്രീം കൊണ്ടുവരാൻ ഞാൻ പറയുന്നത് കേട്ട് സംവിധായകൻ ഞെട്ടിപ്പോയി. ഞാൻ പറയാൻ പാടില്ലാത്തത് എന്തോ പറഞ്ഞത് പോലെ. നിങ്ങൾ നിരസിക്കുകയാണോ എന്ന് ചോദിച്ചപ്പോൾ, അതേ..അത് ഞാൻ തൊടില്ലെന്ന് തന്നെ തീർത്തു പറഞ്ഞു. ഇത്തരത്തിൽ ഒരു പാട്ടും ഞാൻ നിരസിച്ചിട്ടുണ്ട്", എന്ന് സുഹാസിനി പറയുന്നു.
'എപ്പോഴും ലിയോ ലിയോന്ന് ചോദിക്കാതെ, എന്റെ കുടുംബത്തിലെന്ന് സിനിമ വരുന്നുണ്ട്, അത് കേക്കലയാ..'
തന്റെ അടുത്ത സുഹൃത്തും നടിയുമായി ശോഭനയ്ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും സുഹാസിനി പറയുന്നുണ്ട്. ഒരു സീൻ ചെയ്യാൻ പറ്റില്ലെന്ന് ശോഭന തീർത്തു പറഞ്ഞെന്നും അന്ന്, നീയെന്താണ് സുഹാസിനി ആണെന്നാണോ വിചാരം എന്നാണ് ശോഭനയോട് സംവിധായകൻ ചോദിച്ചതെന്നും സുഹാസിനി പറയുന്നു. അതിന് ശേഷം ശോഭന എന്നോട് നിങ്ങൾക്കെന്താ പ്രത്യേകത വല്ലതും ഉണ്ടോന്ന് ചോദിച്ചു. അതേന്ന് ഞാനും പറഞ്ഞു. സിനിമയിൽ ഇനിയും സുഹാസിനിമാരും ശോഭനമാരും ഉണ്ടാകണമെന്നും സുഹാസിനി കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ