'എപ്പോഴും ലിയോ ലിയോന്ന് ചോദിക്കാതെ, എന്റെ കുടുംബത്തിലെന്ന് സിനിമ വരുന്നുണ്ട്, അത് കേക്കലയാ..'

Published : Oct 14, 2023, 05:23 PM ISTUpdated : Oct 14, 2023, 05:37 PM IST
'എപ്പോഴും ലിയോ ലിയോന്ന് ചോദിക്കാതെ, എന്റെ കുടുംബത്തിലെന്ന് സിനിമ വരുന്നുണ്ട്, അത് കേക്കലയാ..'

Synopsis

സൂര്യയുടെ കരിയറിലെ നാൽപത്തി രണ്ടാമത് ചിത്രമാണ് കങ്കുവ.

മിഴ് സിനിമയും സൂര്യ ആരാധകരും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കങ്കുവ'. സിരുത്തൈ ശിവയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ത്രീഡി ചിത്രം കൂടിയാണിത്. സൂര്യയുടെ കരിയറിലെ ഏറ്റവും പ്രതീക്ഷ അർപ്പിക്കുന്ന ചിത്രം കൂടിയാണ് കങ്കുവ. പാൻ-ഇന്ത്യൻ റിലീസ് ആയെത്തുന്ന കങ്കുവയുടേതായി പുറത്തുവന്ന അപ്ഡേറ്റുകളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ കങ്കുവയെ കുറിച്ച് ശിവയുടെ സഹോദരനും നടനുമായ ബാല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

കഴിഞ്ഞ ദിവസം ബാല പുത്തൻ കാർ വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കിടയിൽ ലിയോ സിനിമയെ കുറിച്ച് ചോദിച്ചിരുന്നു. "എപ്പോഴും ലിയോ ലിയോന്ന് ചോദിക്കാതെ, എന്റെ കുടുംബത്തിലെന്ന് സിനിമ വരുന്നുണ്ട്, അത് കേക്കലയാ..ടെക്നിക്കലി ഹൈ അഡ്വാൻസ്ഡ് സിനിമയാണ് ഇത്. ഹോളിവുഡ് റേഞ്ചിലാണ് ചിത്രം എടുത്തിരിക്കുന്നത്. പാൻ ഇന്ത്യൻ ചത്രമാണ്. 14 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ത്രീഡിയിൽ ഇത്രയും ഭാഷയിൽ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് കങ്കുവ എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടാണ് പറയുന്നത് ഞങ്ങളുടെ കങ്കുവയും ലിയോയും ഒടട്ടെ", എന്നാണ് ബാല പറഞ്ഞത്. 

സൂര്യയുടെ കരിയറിലെ നാൽപത്തി രണ്ടാമത് ചിത്രമാണ് കങ്കുവ. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കങ്കുവ എന്നാൽ 'അഗ്നിപുത്രൻ' എന്നാണ് അർത്ഥം. ദേവി ശ്രീ പ്രസാദ് ആണ് സംവിധായകൻ. രജനികാന്ത് നായകനായി എത്തിയ അണ്ണാത്തെയ്ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കങ്കുവ. ശിവ തന്നെയാണ് ചിത്രത്തിന്‍റെ സംവിധാനവും. 

തെയ്യം പോലെ മനോഹരമായ ചിത്രം; 'ചാവേറി'നെ കുറിച്ച് പ്രശസ്ത സിനിമാ നിരൂപകൻ ഭരദ്വാജ് രംഗൻ

അതേസമയം, എതര്‍ക്കും തുനിന്തവന്‍ എന്ന ചിത്രമാണ് സൂര്യയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. പാണ്ടിരാജ് ആയിരുന്നു ചിത്രത്തിന്‍റെ സംവിധാനം. വിക്രം എന്ന കമല്‍ഹാസന്‍ ചിത്രത്തിലും സൂര്യ അഭിനയിച്ചിരുന്നു. റോളക്സ് എന്ന ഗെസ്റ്റ് റോളില്‍ ആയിരുന്നു താരം ചിത്രത്തില്‍ എത്തിയത്. വലിയ ആരാധക വൃന്ദത്തെയും ആ കഥാപാത്രം നേടിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍