സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച നടനാകാൻ മത്സരിച്ചത് മൂന്ന് പേര്‍, നടിയാകാൻ ഏഴ് പേരും

Web Desk   | Asianet News
Published : Oct 16, 2021, 10:48 PM ISTUpdated : Oct 16, 2021, 10:55 PM IST
സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച നടനാകാൻ മത്സരിച്ചത് മൂന്ന് പേര്‍, നടിയാകാൻ ഏഴ് പേരും

Synopsis

തിയറ്ററുകള്‍ അടഞ്ഞുകിടന്ന കൊവിഡ് പശ്ചാത്തലത്തില്‍ 80 സിനിമകളാണ് ആകെ മത്സരിച്ചത്. ഇതില്‍ നിന്ന് രണ്ട് പ്രാഥമിക ജൂറികള്‍ കണ്ടുവിലയിരുത്തി രണ്ടാം റൗണ്ടിലേക്ക് നിര്‍ദേശിച്ചത് 30 ചിത്രങ്ങളായിരുന്നു. 

ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് അൻപത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ(kerala state film awards) പ്രഖ്യാപിച്ചത്. ഈ കൊവിഡ്(covid19) കാലത്തും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രകടനങ്ങള്‍ക്കു തന്നെയാണ് പുരസ്‌കാരങ്ങളില്‍ ഏറെയും. ജയസൂര്യ(jayasurya) വെള്ളം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, കപ്പേളയിലെ അഭിനയം അന്ന ബെന്നിനെ(anna ben) മികച്ച നടിയാക്കി. മികച്ച സംവിധായകൻ സിദ്ധാർഥ് ശിവയാണ്. ജിയോ ബേബി സംവിധാനം ചെയ്ത ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ച’നാണ് മികച്ച സിനിമ.

മികച്ച ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിന് ഉണ്ടായിരുന്നതെന്ന് അന്തിമ ജൂറി അധ്യക്ഷ സു​ഹാസിനി അറിയിച്ചു. ആറ് മണിക്കൂർ നീണ്ട ചർച്ചകൾക്കും വിലയിരുത്തലുകൾക്കും ശേഷം, ഏകകണ്ഠേനയാണ് വിജയികളെ പ്രഖ്യാപിച്ചതെന്നും സുഹാസിനി പറഞ്ഞു. 

Read Also: ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച സിനിമ, നടൻ ജയസൂര്യ, നടി അന്ന ബെൻ: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇങ്ങനെ

മികച്ച നടനുള്ള പുരസ്‍കാരത്തിന് ഇക്കുറി കടുത്ത മത്സരമാണ് നടന്നത്. മൂന്ന് നടന്മാരാണ് ഈ വിഭാ​ഗത്തിൽ മികച്ച മത്സരം കാഴ്ചവച്ചതെന്നും ഇതിൽ ഏകകണ്ഠേന തെരഞ്ഞെടുത്തത് ജയസൂര്യയെ ആണെന്നും സുഹാസിനി വ്യക്തമാക്കുന്നു. 

മികച്ച നടിയുടെ വിഭാ​ഗത്തിൽ ഏഴ് പേർ മത്സരത്തിന് ഉണ്ടായിരുന്നു. അവർ എല്ലാവരും തന്നെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഒരു സിനിമയിൽ നടി തന്റെ കഥാപാത്രവുമായി എത്രത്തോളം കൂറുപുലർത്തുന്നുവെന്നത് മുഖ്യമാണ്. ആ കഥാപാത്രം എത്രത്തോളം സിനിമയ്ക്കും സമൂഹത്തിനും പ്രാധാന്യമുള്ളതാണെന്ന് നോക്കേണ്ടതുണ്ടെന്നും സുഹാസിനി പറഞ്ഞു. കഥാപാത്രത്തിന് വേണ്ട ട്രാസ്ഫർമേഷൻ മികച്ച രീതിയിൽ തന്നെ അന്ന ബെൻ ചെയ്തുവെന്നും നടി ഈ പുരസ്കാരത്തിന് അർഹയാണെന്നും സുഹാസിനി പറഞ്ഞു. അതേസമയം, ആരോക്കെ തമ്മിലായിരുന്നു മത്സരമെന്ന് ജൂറി വ്യക്തമാക്കിയില്ല. 

Read Also: ജയസൂര്യ മികച്ച നടനായത് ഇങ്ങനെ, ജൂറിയുടെ വിലയിരുത്തല്‍

തിയറ്ററുകള്‍ അടഞ്ഞുകിടന്ന കൊവിഡ് പശ്ചാത്തലത്തില്‍ 80 സിനിമകളാണ് ആകെ മത്സരിച്ചത്. ഇതില്‍ നിന്ന് രണ്ട് പ്രാഥമിക ജൂറികള്‍ കണ്ടുവിലയിരുത്തി രണ്ടാം റൗണ്ടിലേക്ക് നിര്‍ദേശിച്ചത് 30 ചിത്രങ്ങളായിരുന്നു. ഇത്തവണ ഏറ്റവും സാധ്യത കല്‍പ്പിച്ച നടന്മാരിലൊരാള്‍ ബിജു മേനോന്‍ ആയിരുന്നു. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ കരിയറിലെ അവസാന ചിത്രമായിരുന്ന 'അയ്യപ്പനും കോശിയു'മാണ് ബിജു മേനോന്‍റേതായി ജൂറിക്കു മുന്നിലെത്തിയ ചിത്രം. ഫഹദ് ഫാസില്‍, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ടൊവീനോ തോമസ് എന്നിവരും ഇതേ അവാര്‍ഡിനുവേണ്ടി മത്സര സ്ഥാനത്തുണ്ടായിരുന്നു. ശോഭന, നിമിഷ സജയൻ, പാർവതി തിരുവോത്ത്, സംയുക്ത മേനോൻ തുടങ്ങിയവരാണ് നടിക്കുള്ള മത്സരത്തിനുണ്ടായിരുന്നത്. 

Read More: 'കപ്പേള'യിലെ ജെസ്സി; എന്തുകൊണ്ട് അന്ന ബെൻ മികച്ച നടിയായി ?

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

‘വെൻ മോണിംഗ് കംസ്’ സ്വന്തം നാടായ ജമൈക്കയ്ക്കുള്ള പ്രേമലേഖനം: കെല്ലി ഫൈഫ് മാർഷൽ
മണിക്കൂറുകൾ ക്യൂ നിന്ന് പടം കാണാൻ പറ്റാതെ പോരേണ്ട: ചലച്ചിത്ര മേളയിൽ ഇനി കൂപ്പൺ