കര്‍ണാടക അധ്യാപന നിയമന പരീക്ഷ; ഹാള്‍ ടിക്കറ്റില്‍ സണ്ണി ലിയോണിന്റെ ഫോട്ടോ, അന്വേഷണം

Published : Nov 09, 2022, 08:38 AM ISTUpdated : Nov 09, 2022, 10:12 AM IST
കര്‍ണാടക അധ്യാപന നിയമന പരീക്ഷ; ഹാള്‍ ടിക്കറ്റില്‍ സണ്ണി ലിയോണിന്റെ ഫോട്ടോ, അന്വേഷണം

Synopsis

കര്‍ണാടകയില്‍ അധ്യാപന നിയമനത്തിനുള്ള പരീക്ഷ ഹാള്‍ ടിക്കറ്റില്‍ ആണ് സണ്ണി ലിയോണിന്റെ ഫോട്ടോ പതിപ്പിച്ചിരിക്കുന്നത്.

ലോകമെമ്പാടും നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. പോണ്‍ താരമായി അറിയപ്പെട്ടതിന് ശേഷം ബോളിവുഡിലേക്ക് എത്തിയ നടി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരുപിടി മികച്ച സിനിമകളാണ് നിലവിൽ താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പലപ്പോഴും പരീക്ഷ പേപ്പറുകളിലും റാങ്ക് ലിസ്റ്റുകളിലും സണ്ണി ലിയോണിന്റെ പേര് വന്നിട്ടുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ അത്തരമൊരു വാർത്തയാണ് കർണാടകയിൽ നിന്നും വരുന്നത്. 

കര്‍ണാടകയില്‍ അധ്യാപന നിയമനത്തിനുള്ള പരീക്ഷ ഹാള്‍ ടിക്കറ്റില്‍ ആണ് സണ്ണി ലിയോണിന്റെ ഫോട്ടോ പതിപ്പിച്ചിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് പകരമാണ് ബോളിവുഡ് താരത്തിന്റെ ചിത്രം ആലേഖനം ചെയ്തത്. ഹാൾ ടിക്കറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ സംഭവത്തിൽ കർണാടക വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിറക്കി. 

അതേസമയം, പരീക്ഷയ്ക്ക് വേണ്ടി അപേക്ഷിക്കുമ്പോള്‍ നിര്‍ബന്ധമായും ഫോട്ടോ അപ്‌ലോഡ് ചെയ്യണ്ടതുണ്ട്. ഉദ്യോ​ഗാർത്ഥികൾ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ ആയിരിക്കും ഹാള്‍ ടിക്കറ്റില്‍ അച്ചടിക്കുക എന്നാണ് വിദ്യഭ്യാസ വകുപ്പ് പ്രതികരിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ജീവിക്കാൻ ലോട്ടറി വിറ്റ് 'ആക്ഷൻ ഹീറോ ബിജു'വിലെ നടി

നേരത്തെ സണ്ണി ലിയോണിന്റെ ജന്മദിനമായതിൽ പരീക്ഷ എഴുതാൻ സാധിക്കില്ലെന്ന് ഉത്തരക്കടലാസിൽ എഴുതിയ വിദ്യാർത്ഥിയുടെ വാർത്ത ഏറെ ശ്രദ്ധനേടിയിരുന്നു. സണ്ണി ലിയോൺ നായികയായി എത്തുന്ന പുതിയ ചിത്രം ഷീറോ അണിയറയിൽ ഒരുങ്ങുകയാണ്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.  'ഒ മൈ ഗോസ്റ്റ്' എന്ന തമിഴ് ചിത്രവും റിലീസിനൊരുങ്ങുകയാണ്. ആര്‍ യുവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഛായാഗ്രാഹണം ദീപക് ഡി മേനോനാണ് നിര്‍വഹിക്കുന്നത്. ജാവേദ് റിയാസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

PREV
click me!

Recommended Stories

ഐ.എഫ്.എഫ്.കെയില്‍ ഋത്വിക് ഘട്ടക്കിന് ആദരം; പുനരുദ്ധരിച്ച നാല് ചിത്രങ്ങൾ മേളയിൽ
നായകനും പ്രതിനായകനും നാളെ എത്തും; കേരളത്തിൽ വിറ്റഴിഞ്ഞത് 100,000+ കളങ്കാവൽ ടിക്കറ്റുകൾ