ഷൂട്ടിംഗ് ഇടവേളയില്‍ കാണാതായി; നടി തുനിഷ ശർമ്മ മേക്കപ്പ് റൂമില്‍ തൂങ്ങിമരിച്ചു

Published : Dec 24, 2022, 10:14 PM ISTUpdated : Dec 25, 2022, 11:03 AM IST
ഷൂട്ടിംഗ് ഇടവേളയില്‍ കാണാതായി; നടി തുനിഷ ശർമ്മ  മേക്കപ്പ് റൂമില്‍ തൂങ്ങിമരിച്ചു

Synopsis

നൈഗാവിലെ രാംദേവ് സ്റ്റുഡിയോയില്‍‌ ഒരു സീരിയലിന്‍റെ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്.

മുംബൈ:  ചലച്ചിത്ര താരം മേക്ക് റൂമില്‍ ജീവനൊടുക്കി. നടി തുനിഷ ശർമ്മയാണ് മേക്കപ്പ് റൂമിലെ ഫാനില്‍ തൂങ്ങി മരിച്ചത്. 20 വയസായിരുന്നു. ഷൂട്ടിംഗിനിടെ മേക്കപ് റൂമിലേക്ക് പോയ താരത്തെ കാണാതായതോടെ തിരഞ്ഞെത്തിയ അണിയറ പ്രവര്‍ത്തകരാണ് തുനിഷയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ താരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ വാലിവ് പൊലീസ് കേസെടുത്തിട്ടുണ്ട്.  

തുനിഷയുടെ മൃതദേഹം  ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.  നൈഗാവിലെ രാംദേവ് സ്റ്റുഡിയോയില്‍‌ ഒരു സീരിയലിന്‍റെ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. ഫ്രഷ് ആയിവരാമെന്ന് പറഞ്ഞ് ഷൂട്ടിംഗ് ലൊക്കേഷനില്‍‌ നിന്ന് പോയ നടിയെ കാണാതായതോടെ അണിയറപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തുകയായിരുന്നു. 

ആദ്യം ബാത്ത് റൂമില്‍ അന്വേഷിച്ചെങ്കിലും തുനിഷയെ കണ്ടില്ല. ഒടുവില്‍ മേക്കപ് റൂമിലെത്തിയപ്പോളാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ താരത്തെ കണ്ടത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 
സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും സഹതാരങ്ങളെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു.

ഭാരത് കാ വീർ പുത്ര - മഹാറാണ പ്രതാപ് എന്ന ചരിത്ര ഷോയിലൂടെയാണ് 20 കാരിയായ നടി തന്റെ കരിയർ ആരംഭിച്ചത്. ചക്രവർത്തിൻ അശോക സാമ്രാട്ട്, ഗബ്ബർ പൂഞ്ച്വാല, ഷേർ-ഇ-പഞ്ചാബ്: മഹാരാജ രഞ്ജിത് സിംഗ്, ഇന്റർനെറ്റ് വാലാ ലവ്, ഇഷ്ക് സുബ്ഹാൻ അല്ലാ തുടങ്ങിയ ഷോകളുടെ ഭാഗമായിരുന്നു തുനിഷ. ഫിത്തൂർ, ബാർ ബാർ ദേഖോ, കഹാനി 2: ദുർഗാ റാണി സിംഗ്, ദബാംഗ് 3 തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും തുനിഷ അഭിനയിച്ചിട്ടുണ്ട്.

Read More :  സെൻസർ കടമ്പ കടന്ന് 'ഹിഗ്വിറ്റ', ജനുവരി ആദ്യവാരം റിലീസിനെത്തിക്കാൻ ശ്രമം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കലാസംവിധായകന്‍ കെ ശേഖര്‍ അന്തരിച്ചു; 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' അടക്കം ചിത്രങ്ങള്‍
'ആവശ്യങ്ങൾ ഒരിക്കലും ചോദിക്കില്ലെന്ന് സാറിന് അറിയാവുന്നത് കൊണ്ടാവാം'; ശ്രീനിവാസന്‍റെ പരിഗണനയെക്കുറിച്ച് ഡ്രൈവര്‍