
ഏറെ കൗതുകകരമായ പടച്ചോനേ ങ്ങള് കാത്തോളി'ക്ക് ശ്രദ്ധേയമായ വിജയത്തിനു ശേഷം ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'RX 100'. ശ്രീനാഥ് ഭാസി തന്നെയാണ് നായകൻ. കഥ, തിരക്കഥ, സംഭാഷണം - യതി & ബിജു ആർ പിള്ള എന്നിവരാണ്. മലയാളത്തിലെ നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
'റോണക്സ് സേവ്യർ' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. പുത്തൻ തലമുറയുടെ കാഴ്ച്ചപ്പാടുകളുമായി കഴിയുന്ന 'റോണക്സ് സേവ്യർ' എന്ന യുവാവിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സംഘർഷങ്ങളും, ആത്മബന്ധങ്ങളും, കിടമത്സരങ്ങളും, ആക്ഷനും പ്രണയവുമൊക്കെ ഈ ചിത്രത്തിന് അകമ്പടിയോടെ എത്തുന്നുണ്ട്. പുത്തൻ തലമുറക്കാരുടെ വികാരവിചാരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഒരു ക്ലീൻ എന്റെർടൈനറായ ഈ ചിത്രത്തില്‍ റോണക്സ് സേവ്യറിനെയാണ് ശ്രീനാഥ് ഭാസിയാണ് അവതരിപ്പിക്കുന്നത് എന്ന് ബിജിത്ത് ബാല പറഞ്ഞു.
സുജൻ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. നവ തേജ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. പ്രൊജക്റ്റ് ഡിസൈനർ - മുസ്‍തഫാ കമാൽ.പ്രൊഡക്ഷൻ കൺട്രോളർ - പ്രവീൺ എടവണ്ണപ്പാറ .
ഹരിനാരായണൻ ,നിധേഷ് നടേരി എന്നിവരുടെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു. കലാസംവിധാനം - അർക്കൻ എസ് കർമ്മ, മേക്കപ്പ് - രതീഷ് അമ്പാടി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ, ആക്ഷൻ -ജോളി ബാസ്റ്റിൻ, കോറിയോഗ്രാഫി - പ്രസന്ന,
പബ്ലിസിറ്റി ഡിസൈൻ --അനൂപ് രഘുപതി എന്നിവരാണ്. ഇപ്പോൾ തെലുങ്കു സിനിമയിൽ ഏറ്റവും തിരക്കുള്ള ഛായാഗ്രാഹകനായ അജയൻ വിൻസന്റ് നല്ലൊരു ഇടവേളക്കുശേഷം മലയാളത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകതയും 'RX 100'നുണ്ട്. പിര്‍ഒ വാഴൂര്‍ ജോസ്.