'അമ്മയിൽ വർഗീയത കൊണ്ടുവരാനുള്ള മോഹം പൊളിച്ചടുക്കിയതിന്റെ രോദനം'; ലക്ഷ്മി പ്രിയയ്ക്ക് നടി ഉഷയുടെ മറുപടി

Published : Jun 22, 2026, 11:47 AM IST
lakshmi priya

Synopsis

അമ്മ സംഘടനയിൽ വർഗീയത കൊണ്ടുവരാനുള്ള ലക്ഷ്മി പ്രിയയുടെ ശ്രമം പരാജയപ്പെടുത്തിയെന്നും, അത്തരം ആളുകളെ 'അമ്മ'യ്ക്ക് ആവശ്യമില്ലെന്നും നടി ഉഷ. അൻസിബയുടെ നിലപാടിനെ പിന്തുണച്ചതായും ഉഷ വ്യക്തമാക്കി.

ക്ഷ്മി പ്രിയയ്ക്ക് മറുപടിയുമായി നടി ഉഷ. കഴിഞ്ഞ ദിവസം തനിക്കും പൊന്നമ്മ ബാബുവിനും ലക്ഷ്മി പ്രിയ ഒരു മെസേജ് അയച്ചുവെന്നും അതാണ് അവർ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നതെന്നും ഉഷ പറയുന്നു. അമ്മ സംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊലിഞ്ഞുപോയതിന്റെ രോദനമായിട്ടാണ് അതിനെ കാണുന്നതെന്ന് ഉഷ പരിഹസിച്ചു. അൻസിബയുടെ നിലപാടാണ് ശരിയെന്നും ഞങ്ങൾ അവളെ ചേർത്തുപിടിച്ചുവെന്നും ഉഷ പറഞ്ഞു. ലക്ഷ്മി പ്രിയയെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ടെന്നും ഉഷ കൂട്ടിച്ചേർത്തു.

നടി ഉഷയുടെ വാക്കുകൾ ഇങ്ങനെ

ശ്രീമതി ലക്ഷ്മി പ്രിയ ഇന്നലെ രാത്രി എനിക്കും പൊന്നമ്മ ചേച്ചിക്കും ഒരു msg അയച്ചിട്ടുണ്ട്. അതിലെ മാറ്റർ തന്നെ fb യിലും അവർ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ശ്രീമതി ലക്ഷ്മി പ്രിയ ഒരു കാര്യം മനസ്സിലാക്കണം ചാനലായ ചാനലുതോറും കയറി ഇരുന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെ വർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നു, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിച്ചക്കാനോ ഞങ്ങൾക്ക് മനസ്സില്ല. അമ്മ സംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹംഞങ്ങൾ പൊളിച്ചടുക്കിയതിന്റെ ആ മോഹം പൊലിഞ്ഞുപോയതിന്റെ രോദനമായിട്ടേ ഞങ്ങൾ ഇതിനെ കണക്കാക്കുന്നുള്ളു.അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ....അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി.അൻസിബയുടെ നിലപാട് അതാണ്‌ ശെരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു... ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട.ജനറൽബോഡി യിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു. ജനിച്ച മതത്തെയും പരിശുദ്ധ ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ ശവം എനിക്ക് കാണുകയും വേണ്ട.

ലക്ഷ്മി പ്രിയയുടെ വാക്കുകൾ

‘ഞാന്‍ ‘അമ്മ’ സംഘടനയിലെ അംഗത്വം തന്നെ രാജി വച്ചിരിക്കുന്നു. എന്റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു , ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നു. ഒരു അഭ്യര്‍ഥനയുണ്ട്, നിങ്ങള്‍ ജീവിച്ചിരിക്കുമ്പോഴാണ് ഞാന്‍ മരിക്കുന്നത് എങ്കില്‍ എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്. 60 വയസ്സ് വരെ ഞാന്‍ ജീവിച്ചിരുന്നാല്‍ എനിക്ക് ലഭിച്ചേക്കാവുന്ന പെന്‍ഷന്‍ എനിക്ക് വേണ്ട. ഇന്‍ഷുറന്‍സ് വേണ്ട. റീത്ത് വേണ്ട. അനുശോചനം ഒട്ടുമേ വേണ്ട. എന്നെ സ്‌നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുത്. നന്ദി’.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അൻസിബയുടെ ചോദ്യങ്ങൾക്ക് ശ്വേതയ്ക്ക് ഉത്തരം ഉണ്ടായില്ല', അമ്മയെ യുവാക്കള്‍ നയിക്കട്ടെയെന്നും മാല പാര്‍വതി
വൻ അഭിപ്രായം, ബാലൻ നേടിയത് എത്ര?, കണക്കുകള്‍ പുറത്ത്