രേവതിയും പത്മപ്രിയയും അമ്മയിൽ നിന്ന് രാജിവച്ചു; വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല രാജിയെന്ന് ഫേസ്ബുക്ക് കുറിപ്പ്

Published : Jul 06, 2026, 09:21 PM IST
revathy and padmapriya

Synopsis

താരസംഘടന അമ്മയിൽ നിന്ന് രാജിവച്ച് നടിമാരായ രേവതിയും പത്മപ്രിയയും. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരങ്ങൾ ഇക്കാര്യം അറിയിച്ചത്. അമ്മയിൽ നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല രാജി എന്നാണ് ഫേസ് ബുക്ക്‌ കുറിപ്പിലുള്ളത്.

കൊച്ചി: താരസംഘടന അമ്മയിൽ നിന്ന് രാജിവച്ച് നടിമാരായ രേവതിയും പത്മപ്രിയയും. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരങ്ങൾ ഇക്കാര്യം അറിയിച്ചത്. അമ്മയിൽ നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല രാജി എന്നാണ് ഫേസ് ബുക്ക്‌ കുറിപ്പിലുള്ളത്. ഒരു ദശാബ്ദ കാലത്തോളം പല ആവശ്യങ്ങൾക്കായി പോരാടിയെന്നും സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൗനവും അകൽച്ചയുമായിരുന്നു മറുപടിയെന്നും കുറിപ്പിൽ പറയുന്നു.

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഉണ്ടായ രാജികൾ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങൾ ആയിരുന്നു. പൊതു ശ്രദ്ധ മാറിയതോടെ പഴയ രീതികളും അധികാര ക്രമങ്ങളും തിരിച്ചുവന്നു. പടിയിറങ്ങൽ പിന്മാറ്റം അല്ല, ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണ്. സംഘടനയുടെ നിലനിൽപ്പിന് ആധാരം വ്യക്തികൾ അല്ല വിശ്വാസയോഗ്യതയാണെന്നും രേവതി പറയുന്നു. നിലവിൽ അമ്മയിൽ തർക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് നടിമാരുടെ രാജി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പ്രദീപ് രംഗനാഥൻ - മമിത ബൈജു- അശ്വത് മാരിമുത്തു- ദി ആൽഫ യൂണിറ്റ് ചിത്രം 'PRS01' ലോഞ്ച് വീഡിയോ പുറത്ത്
സംഗീത് പ്രതാപ്- ഷറഫുദീൻ ചിത്രം 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്