പ്രദീപ് രംഗനാഥൻ - മമിത ബൈജു- അശ്വത് മാരിമുത്തു- ദി ആൽഫ യൂണിറ്റ് ചിത്രം 'PRS01' ലോഞ്ച് വീഡിയോ പുറത്ത്

Published : Jul 06, 2026, 07:50 PM IST
PRS O1 Mamitha Baiju- Pradeep Ranganathan

Synopsis

സംവിധായകനും നടനുമായ പ്രദീപ് രംഗനാഥൻ നിർമ്മാതാവാകുന്നു. അദ്ദേഹം രചിച്ച്, പിആർ ഷോ എന്ന ബാനറിൽ നിർമ്മിക്കുന്ന PRS01 എന്ന സ്ത്രീ കേന്ദ്രീകൃത ചിത്രത്തിൽ മമിത ബൈജുവാണ് നായിക.

സൂപ്പർ ഹിറ്റുകൾ ഒരുക്കിയ ചലച്ചിത്ര സംവിധായകൻ എന്ന നിലയിലും, നടൻ എന്ന നിലയിൽ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായ പ്രദീപ് രംഗനാഥൻ ഒരു നിർമ്മാതാവ് എന്ന നിലയിൽ കൂടി പുതിയൊരു യാത്ര ആരംഭിക്കാൻ ഒരുങ്ങുന്നു. പ്രദീപ് രംഗനാഥൻ നിർമ്മിച്ച്, ദക്ഷിണേന്ത്യൻ സെൻസേഷൻ മമിത ബൈജു പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സ്ത്രീ കേന്ദ്രീകൃത ചിത്രമായ PRS01 ന്റെ ഔദ്യോഗിക ഇൻട്രൊഡക്ഷൻ വീഡിയോ പുറത്ത്. പി ആർ ഷോ എന്ന ബാനറിൽ പ്രദീപ് രംഗനാഥൻ നിർമ്മിക്കുന്ന ചിത്രം, പ്രദീപ് രംഗനാഥനോടൊപ്പം മുമ്പ് പ്രവർത്തിച്ച ആറ് അസിസ്റ്റന്റ് ഡയറക്ടർമാരുടെ സംഘമായ ദി ആൽഫ യൂണിറ്റിന്റെ സംവിധാന അരങ്ങേറ്റമാണ്. ബഹുഭാഷാ ചിത്രമായാണ് PRS01 ഒരുങ്ങുന്നത്. പ്രദീപ് രംഗനാഥൻ തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും.

മമിത ബൈജുവിനൊപ്പം അശ്വത് മാരിമുത്തു, ശിവാജി സോണ്ടിനേനി, സ്വാസിക, അനാമിക മാഹി, ലിസ്സി ആന്റണി തുടങ്ങി മറ്റ് നിരവധി പ്രമുഖ അഭിനേതാക്കൾ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ദിനേശ്കുമാർ പുരുഷോത്തമനും, സംഗീതം ഒരുക്കിയിരിക്കുന്നത് സെൻസേഷണൽ സംഗീത സംവിധായകൻ സായ് അഭയങ്കറുമാണ്. എഡിറ്റിംഗ് പ്രദീപ് ഇ രാഘവ്.

താൽക്കാലികമായി PRS01 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ഒരേസമയം നിർമ്മിക്കുന്നു. ചിത്രത്തിൻ്റെ പുതുതായി പുറത്തിറങ്ങിയ ലോഞ്ച് വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ഈ വീഡിയോയുടെ കൗതുകകരമായ ആശയം, സ്റ്റൈലിഷ് അവതരണം, ആകർഷകമായ ദൃശ്യങ്ങൾ, ശക്തമായ പശ്ചാത്തല സംഗീതം എന്നിവക്കും പ്രേക്ഷകർ മികച്ച പ്രതികരണമാണ് നൽകുന്നത്.

ഒരു സംവിധായകനായും നടനായും ഇതിനോടകം പ്രേക്ഷകരെ ആകർഷിച്ച പ്രദീപ് രംഗനാഥൻ, ഇപ്പോൾ PRS01 എന്ന ചിത്രത്തിലൂടെ ചലച്ചിത്ര നിർമ്മാണത്തിലേക്ക് കടക്കുകയാണ് എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിന്റെ ശക്തമായ സ്ത്രീ കേന്ദ്രീകൃത ആഖ്യാനം സിനിമാ പ്രേമികൾക്കിടയിൽ ആകാംഷയും പ്രതീക്ഷകളും വർദ്ധിപ്പിച്ചിട്ടുണ്ട്. ഡ്രാഗൺ എന്ന ചിത്രത്തിൻ്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം പ്രദീപ് രംഗനാഥനും അശ്വത് മാരിമുത്തുവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സൂപ്പർസ്റ്റാർ രജനീകാന്ത് അഭിനയിക്കുന്ന ഒരു വമ്പൻ ചിത്രം അശ്വത് മാരിമുത്തു നിലവിൽ സംവിധാനം ചെയ്യുന്നതിനാൽ, PRS01 യുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ഈ ചിത്രത്തിന് കൂടുതൽ ആവേശം പകരുന്നു. ആവേശകരമായ ഒരു ക്രിയേറ്റീവ് ടീമിന്റെയും കൗതുകകരമായ ഒരു പ്രമേയത്തിന്റെയും പിൻബലത്തിൽ, PRS01 ഇനി വരാനിരിക്കുന്ന, ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബഹുഭാഷാ ചിത്രങ്ങളിൽ ഒന്നായി മാറുകയാണ്. പിആർഒ : ശബരി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സംഗീത് പ്രതാപ്- ഷറഫുദീൻ ചിത്രം 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്
'അത് ഇപ്പോഴാണോ ഓര്‍ത്തത്'? അന്‍സിബയുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി ഭാഗ്യലക്ഷ്‍മി