വിവാഹം കഴിച്ചതു തന്നെ സിന്ദൂരമിടാൻ, എത്ര ട്രോളിയാലും ഞാനിതൊക്കെ ചെയ്യും: സ്വാസിക

Published : Aug 25, 2025, 10:35 AM IST
Swasika Vijay

Synopsis

കുലസ്ത്രീ ആകാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പറയുകയാണ് സ്വാസിക.

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ച നടിയാണ് സ്വാസിക വിജയ്. സഹതാരമായി അഭിനയിച്ച പ്രേം ജേക്കബിനെയാണ് സ്വാസിക വിവാഹം ചെയ്‍തത്. ഒരു മോഡൽ കൂടിയാണ് പ്രേം. ഭർത്താവിന് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നതും കാലിൽ വീണ് അനുഗ്രഹം വാങ്ങുന്നതുമൊക്കെ തനിക്ക് ഇഷ്ടമുള്ള കാര്യങ്ങളാണെന്ന് വിവാഹത്തിനു മുൻപേ തന്നെ സ്വാസിക പറഞ്ഞിരുന്നു. ഇതേത്തുടർന്ന് താരം നിരവധി വിമർശനങ്ങളും ട്രോളുകളും നേരിട്ടിരുന്നു. ഇപ്പോളിതാ ആരൊക്കെ ട്രോളിയാലും വിമർശിച്ചാലും ഇത്തരം നിലപാടുകളിൽ ഉറച്ചു നിൽക്കുമെന്നും അതെല്ലാം തന്റെ ഇഷ്ടങ്ങളാണെന്നും തുറന്നു പറയുകയാണ് താരം. വാസന്തി എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വാസിക.

''നമുക്ക് ചെറുപ്പത്തിലേ ചില ഇഷ്ടങ്ങൾ മനസിൽ കയറിക്കൂടില്ലേ? അതെങ്ങനെ നമ്മുടെ ഉള്ളിൽ കയറിക്കൂടുന്നു എന്ന് നമ്മൾ പോലും അറിയില്ല. അത്തരത്തിലൊന്നാണ് ഇതും. ടീനേജ് പ്രായം മുതലേ ഇതൊക്കെ ഞാൻ ആഗ്രഹിക്കുന്നതാണ്. സിന്ദൂരം ധരിക്കാനാണ് ഞാൻ വിവാഹം കഴിച്ചതു തന്നെ. ആളുകൾ എപ്പോഴും എന്നെ കളിയാക്കുന്നതും ഇതിന്റെയൊക്കെ പേരിൽ ആണല്ലോ. എന്നെ ഒരു കുലസ്ത്രീ എന്നാണല്ലോ കളിയാക്കുന്നത്. പക്ഷേ എനിക്ക് ആ വാക്ക് ഇഷ്ടമാണ്. കുലസ്ത്രീ ആകാൻ ഞാൻ ആഗ്രഹിക്കുന്നു.

ഇപ്പോൾ ഞാൻ കുറച്ച് സിന്ദൂരമേ ഇട്ടിട്ടുള്ളൂ. പക്ഷേ എനിക്ക് കുറച്ചുകൂടി നീളത്തിൽ സിന്ദൂരം ധരിക്കാൻ ഇഷ്ടമാണ്. അത് അങ്ങനെ ധരിക്കണമെന്ന് ആണ് ഐതീഹ്യം എന്നാണ് ഞാൻ മനസിലാക്കിയത്. താലി ധരിക്കാനും എനിക്കിഷ്ടമാണ്. ഇതൊക്കെ എന്റെ ഇഷ്ടങ്ങൾ ആണ്.

എന്നെ ട്രോളുന്നതിന്റെ പേരിൽ ഈ ഇഷ്ടങ്ങളൊക്കെ ഞാൻ മാറ്റിവെയ്ക്കുകയേ ഇല്ല. നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടത്തിന് എന്നെ ട്രോളുകയോ വിമർശിക്കുകയോ ഒക്കെ ചെയ്യാം, പക്ഷേ സിന്ദൂരം ഇടുക, താലിയിടുക എന്നൊക്കെ പറയുന്നത് എന്റെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്'', സ്വാസിക പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

19 വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം; 'പേട്രിയറ്റ്' ചിത്രീകരണം പൂർത്തിയായി
ചിരിപ്പിക്കാനായി വീണ്ടും അവരെത്തുന്നു; 'വാഴ 2' ഫസ്റ്റ് ലുക്ക് പുറത്ത്