
ചില സിനിമകൾ അങ്ങനെയാണ്. തിയറ്റർ വിട്ടിറങ്ങിയാലും അതിലെ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് ഒപ്പം പോകും. അത്തരത്തിലൊരു കഥാപാത്രം ആണ് ഓസ്‍ലർ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ചെറുപ്പകാലം അവതരിപ്പിച്ച നടൻ. ആദം സാബിക് എന്നാണ് ഈ നടന്റെ പേര്. ഇദ്ദേഹം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ഓസ്‍ലർ. അതും ജയറാം, മമ്മൂട്ടി കോമ്പോയിലെ ത്രില്ലർ.
സിനിമയിലെ വളരെ പെർഫക്ട് ആയ കാസ്റ്റിംഗ് ആയിരുന്നു ആദത്തിന്റേത് എന്നാണ് സിനിമ കണ്ടവർ ഒന്നടങ്കം പറയുന്നത്. പ്രത്യേകിച്ച് അനശ്വരയും ആദമും ആയിട്ടുള്ള കോമ്പിനേഷന് നിറഞ്ഞ സ്വീകാര്യതയും ലഭിക്കുന്നുണ്ട്. കൂടാതെ എവിടെയൊക്കെയോ മമ്മൂട്ടിയുടെ ഇപ്പോഴത്തെ ലുക്കുമായി വളരെയധികം സാമ്യമുണ്ട് ഇദ്ദേഹത്തിന്. ഭാവിയിൽ മികച്ചൊരു നടനാകാൻ സാധ്യതയുള്ള ആളാണ് ആദം എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
"ആദ്യ സിനിമയാണിത്. എന്റെ ലൈഫിൽ ഒരുപാട് ആളുകളെ ഞാൻ മീറ്റ് ചെയ്തിട്ടുണ്ട്. മിഥുൻ ചേട്ടൻ വരെ എത്തി നിൽക്കാൻ സഹായിച്ചവർ. അവരാണ് എന്നെ ഓസ്‍ലറിൽ എത്തിച്ചത്. സിനിമ സ്വപ്നം കണ്ടുനടന്ന ആളാണ് ഞാൻ. ഗംഭീരമായൊരു ഓപ്പണിംഗ് ലഭിക്കുക എന്ന് പറയുന്നത് വലിയൊരു കാര്യമാണ്. ഭാഗ്യമാണ് എല്ലാം", എന്നാണ് ഓസ്‍ലറിൽ എത്തിയതിനെ കുറിച്ച് ആദം പറഞ്ഞത്. ബിഹൈൻഡ് വുഡ്സിനോട് ആയിരുന്നു താരത്തിന്റെ പ്രതികരണം. ആദ്യമായി വരുന്ന ആളായത് കൊണ്ട് അനശ്വര ഓരോ കാര്യങ്ങൾ തനിക്ക് പറഞ്ഞ് തന്ന് സഹായിച്ചിരുന്നുവെന്നും ആദം പറയുന്നുണ്ട്.
ഇത് ജയറാം-മമ്മൂട്ടി മാജിക്; ഒറ്റദിവസത്തിൽ ആഗോളതലത്തില്‍ പണം വാരിക്കൂട്ടി 'ഓസ്‍ലര്‍' !
"മമ്മൂക്കയുടെ ചെറുപ്പകാലം ആണ് അവതരിപ്പിക്കേണ്ടത് എന്ന് ആദ്യമെ പറഞ്ഞിരുന്നു. അതിന്റെ ടെൻഷനും കാര്യങ്ങളും നല്ലോണം ഉണ്ടായിരുന്നു. മിഥുൻ ചേട്ടൻ നമ്മുടെ കൺഫർട്ടബിൾ ആണ് നോക്കുന്നത്. നല്ലൊരു ടീച്ചറാണ് അദ്ദേഹം. അഞ്ചാം പാതിര, ആടൊക്കെ കണ്ട ശേഷം അദ്ദേഹത്തിന്റെ ഫാൻ ബോയ് ആയിരുന്നു ഞാൻ. മമ്മൂക്കയെ കുറേ ഒബ്സെർവ് ചെയ്തിരുന്നു. അദ്ദേഹം സംസാരിക്കുന്നത്, ബോഡി ലാംഗേജ് എല്ലാം നോക്കാൻ പറഞ്ഞിരുന്നു. നമ്മുടെ ക്രൂവാണ് എന്നെ അങ്ങനെയാക്കി എടുത്തത്. മമ്മൂക്കയെ ആദ്യം സെറ്റിൽ കണ്ടപ്പോൾ വാപൊളിച്ച് നിന്ന് പോയി. എന്നെ മൈന്റ് ആക്കുമെന്ന് പോലും കരുതിയില്ല. അദ്ദേഹം എനിക്ക് ഷേക് ഹാൻഡ് തന്ന് വർത്തമാനം പറഞ്ഞു. അതൊന്നും ജീവിതത്തിൽ മറക്കാനാകാത്ത കാര്യമാണ്", എന്നാണ് ആദം പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..