
അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾക്കു ശേഷം എ ജെ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അടിനാശം വെള്ളപ്പൊക്കം. രണ്ട് ദിവസം മുന്‍പാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തിയത്. പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് 1.14 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ടീസര്‍. ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ. ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻ താരകം അവതരിച്ചിരിക്കുന്നു, ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷത്തിലെത്തുന്ന പ്രേംകുമാറിൻ്റെ ഈ വാക്കുകളിൽ നിന്നും നമുക്ക് ഒന്നു മനസ്സിലാക്കാം. ഒരു മാഫിയാ തലവനും അവർക്കുമേൽ മറ്റൊരു അവതാരവും ഉദയം ചെയ്തിരിക്കുന്നുവെന്ന്. ഇതിനോടനുബന്ധിച്ച് ക്യാമ്പസിലെ കൗതുകകരമായ ചില രംഗങ്ങളുംആണ്ടവനെ പുജിക്കുന്ന ഒരു സംഘത്തേയും കാണാം. ഇത്തരത്തില്‍ വ്യത്യസ്തമായ നിരവധി മുഹൂർത്തങ്ങൾ അടങ്ങിയതാണ് ചിത്രത്തിന്‍റെ ടീസര്‍.
ഡിസംബര്‍ 5 നാണ് ചിത്രത്തിന്‍റെ റിലീസ്. നർമ്മവും ഉദ്വേഗവും കോർത്തിണക്കി പ്രകാശനം ചെയ്ത ഈ ടീസറിന് നവമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണു ലഭിച്ചിരിക്കുന്നത്. ഫുൾ ഫൺ ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. സൂര്യഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ കെ പിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ആർ ജയചന്ദ്രൻ, എസ് ബി മധു, താര അതിയാടത്ത് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ബാബു ആൻ്റണി, അശോകൻ, മഞ്ജു പിള്ള, തമിഴ് നടൻ ജോൺ വിജയ്, യൂട്യൂബർ ജോൺ വെട്ടിയാർ എന്നിവരും വിനീത് മോഹൻ, സജിത് അമ്പാട്ട്, അരുൺ പ്രിൻസ്, എലിസബത്ത് ടോമി, രാജ് കിരൺ തോമസ്, വിജയകൃഷ്ണൻ എം ബി എന്നീ പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
സംവിധായകൻ എ ജെ വർഗീസിൻ്റേതാണ് തിരക്കഥയും. മലയാള സിനിമയിൽ ഒരുപിടി മികച്ച ഗാനങ്ങൾ ഒരുക്കിയ സുരേഷ് പീറ്റേഴ്സ് വലിയൊരു ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിൻ്റെ സംഗീതമൊരുക്കുന്നു. ടിറ്റോ പി തങ്കച്ചൻ്റേതാണ് ഗാനങ്ങൾ. ഛായാഗ്രഹണം സൂരജ് എസ് ആനന്ദ്, എഡിറ്റിംഗ് ലിജോ പോൾ, കലാസംവിധാനം ശ്യാം കാർത്തികേയൻ, മേക്കപ്പ് അമൽ കുമാർ കെ സി, കോസ്റ്റ്യൂം ഡിസൈൻ സൂര്യ ശേഖർ, സ്റ്റിൽസ് റിഷാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷഹദ് സി, പ്രൊജക്റ്റ് ഡിസൈൻ സേതു അടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് പൗലോസ് കുറുമുറ്റം, നജീർ നസീം, നിക്സൺ കുട്ടിക്കാനം, പ്രൊഡക്ഷൻ കൺട്രോളർ മുഹമ്മദ് സനൂപ്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഡിസംബർ അഞ്ചിന് പ്രദർശനത്തിനെത്തുന്നു. പിആര്‍ഒ വാഴൂർ ജോസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ