
ലഖ്‌നൗ : പ്രഭാസ് നായകനായി ഓംറൌട്ട് സംവിധാനം ചെയ്ത ആദിപുരുഷ് സിനിമയ്ക്കെതിരെ ഗൌരവമേറിയ നിരീക്ഷണങ്ങളുമായി അലഹബാദ് ഹൈക്കോടതി ഖ്‌നൗ ബെഞ്ചാണ് സിനിമയ്ക്കെതിരായ കേസ് പരിഗണിക്കുമ്പോള്‍ ശക്തമായ നിരീക്ഷണങ്ങള്‍ നടത്തിയത്.
അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിലെ ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാനും ജസ്റ്റിസ് ശ്രീപ്രകാശ് സിങ്ങുമാണ് ഹര്‍ജി പരിഗണിച്ചത്. കോടതി സിനിമ കണ്ടിട്ടില്ലെന്നും എന്നാൽ കണ്ടവർ സിനിമയെക്കുറിച്ച് മോശം റിവ്യൂകളാണ് നല്‍കുന്നതെന്നും. ഇതില്‍ പലരും ഭഗവാന്‍ രാമന്‍റെ ഭക്തന്മാരാണെന്നും കോടതി പറഞ്ഞു. രാമനും ഹനുമാനും സീതയ്ക്കും ബഹുമാനം നല്‍കുന്ന വ്യക്തികളുടെ വികാരം ചിത്രം ഹനിക്കുന്നുണ്ട് എന്നാണ് കോടതി അഭിപ്രായപ്പെട്ടത് എന്നാണ് ബാർ & ബെഞ്ച് റിപ്പോർട്ട് ചെയ്തത്.
ചിത്രത്തിലെതായി പ്രചരിച്ച ചില രംഗങ്ങളുടെ ചിത്രങ്ങള്‍ കണ്ടുവെന്നും കോടതി പറഞ്ഞു. ഇവയെല്ലാം ശരിക്കും ചിത്രത്തില്‍ ഉള്ളതാണെങ്കില്‍ നിങ്ങള്‍ എങ്ങനെ ഇതിനെ പ്രതിരോധിക്കുമെന്ന് കോടതിയില്‍ സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ഹാജറായ ഡെപ്യൂട്ടി സോളിസിറ്റർ ജനറലിനോട് കോടതി ചോദിച്ചു.
അത്തരമൊരു ചിത്രം നിങ്ങൾ എങ്ങനെ സംരക്ഷിക്കുമെന്നും കോടതി ഡെപ്യൂട്ടി എസ്ജിഐയോട് ചോദിച്ചു. എന്തൊരു മണ്ടത്തരമാണ് ഈ ചിത്രം. വിശുദ്ധ ഗ്രന്ഥങ്ങളെ വികൃതമാക്കരുത്.കോടതി ഒരു മതത്തിലും പെട്ടതല്ല, ഇത്തരം വിശുദ്ധ ഗ്രന്ഥങ്ങള്‍ എല്ലാ ജനങ്ങളുടേതുമാണ്. എല്ലാവരുടെയും വികാരം പരിഗണിക്കുണം. നിങ്ങൾ ഖുറാൻ-ബൈബിളിൽ പോലും തൊടരുത്. ഒരു മതത്തെയും തൊടരുത്. ഒരു മതത്തെയും വികൃതമാക്കരുത് - കോടതി പറഞ്ഞു.
ഈ ചിത്രം കണ്ടിട്ടും പൊതു സമാധാനത്തിന് ആ മതത്തിലെ വിശ്വാസികള്‍ പ്രശ്നം സൃഷ്ടിക്കാത്തതില്‍ നന്ദിയുണ്ടെന്ന് ബെഞ്ച് നേരത്തെ കൂട്ടിച്ചേർത്തിരുന്നു. ചില ആളുകള്‍ ഈ ചിത്രം കളിച്ച സിനിമാ ഹാളുകൾ അടയ്ക്കാൻ പോയി, പക്ഷേ അവർക്ക് മറ്റ് പല കാര്യങ്ങളും ചെയ്യാൻ കഴിയുമായിരുന്നപ്പോൾ അവര്‍ അത് മാത്രമാണ് ചെയ്തത്. തുളസീദാസിന്റെ വാൽമീകിയുടെ രാമായണത്തിലോ രാമചരിതമാനസത്തിലോ സിനിമ കാണിച്ച രീതിയിൽ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് നേരത്തെ ഹര്‍ജിക്കാരന്‍ വാദിച്ചത്. കുൽദീപ് തിവാരിയും നവീൻ ധവാനും സമർപ്പിച്ച രണ്ട് പൊതുതാൽപര്യ ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ആദ്യത്തെ ആഴ്ചയ്ക്ക് ശേഷം ബോക്സോഫീസില്‍ തകര്‍ന്ന് ആദിപുരുഷ്; തീയറ്റര്‍ ഉടമകള്‍ കട്ട കലിപ്പില്‍.!
ആദിപുരുഷ്: വലിയ നാണക്കേട് ഒഴിവാക്കിയത് പ്രഭാസിന്‍റെ ആ തീരുമാനം; ആശ്വസത്തില്‍ ഫാന്‍സ്.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ