സൂപ്പര്‍താര റിലീസുകളുടെ ആധിക്യം; 'ആദിപുരുഷ്' റിലീസ് മാറ്റുന്നു?

Published : Oct 30, 2022, 10:49 PM IST
സൂപ്പര്‍താര റിലീസുകളുടെ ആധിക്യം; 'ആദിപുരുഷ്' റിലീസ് മാറ്റുന്നു?

Synopsis

മിത്തോളജിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലുമായി പാന്‍ ഇന്ത്യന്‍ റിലീസ് ഉദ്ദേശിച്ചിരുന്ന ചിത്രമാണ്

തമിഴ് സിനിമകളുടെ വര്‍ഷത്തിലെ പ്രധാന റിലീസിംഗ് സീസണുകളില്‍ ഒന്നാണ് പൊങ്കല്‍. അതേസമയം തന്നെ എത്തുന്ന സംക്രാന്തി തെലുങ്ക് സിനിമകളെ സംബന്ധിച്ചും പ്രാധാന്യമേറിയതാണ്. എല്ലാത്തവണയും തമിഴ്, തെലുങ്ക് ഭാഷകളില്‍ ഏറ്റവും പ്രധാനപ്പെട്ട താരചിത്രങ്ങളില്‍ പലതും ഈ സീസണില്‍ തിയറ്ററുകളില്‍ എത്താറുണ്ട്. ഇത്തവണയും അതില്‍ മാറ്റമില്ല. അതിനാല്‍ത്തന്നെ ആന്ധ്ര, തെലുങ്കാന, തമിഴ്നാട് എന്നിവിടങ്ങളില്‍ പുതിയ ചിത്രങ്ങള്‍ക്ക് ആവശ്യത്തിന് സ്ക്രീന്‍ ലഭിക്കുക വലിയ വെല്ലുവിളിയുമാണ്. മത്സരം കടുത്തതോടെ നേരത്തെ പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതിയില്‍ നിന്ന് ഒരു ബിഗ് ബജറ്റ് ചിത്രം നീട്ടിവച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

തെലുങ്ക് സൂപ്പര്‍താരം പ്രഭാസിനെ നായകനാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ആദിപുരുഷ് ആണ് റിലീസ് നീട്ടിവച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. മിത്തോളജിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലുമായി പാന്‍ ഇന്ത്യന്‍ റിലീസ് ഉദ്ദേശിച്ചിരുന്ന ചിത്രമാണ്. ജനുവരി 12 ആയിരുന്നു ചിത്രത്തിന്‍റെ ഇതിനകം പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതി. റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ നിരവധി ചിത്രങ്ങള്‍ ഇതേ സമയത്ത് വരുന്നതാവാം നിര്‍മ്മാതാക്കളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. തമിഴില്‍ വിജയ്‍യുടെ വരിശും അജിത്ത് കുമാറിന്‍റെ തുനിവും പൊങ്കല്‍ റിലീസുകളാണ്. തെലുങ്കില്‍ ചിരഞ്ജീവിയുടെ വാള്‍ട്ടര്‍ വീരയ്യ സംക്രാന്തി റിലീസും. ആദിപുരുഷ് റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എത്താന്‍ കാത്തിരിക്കുകയാണ് പ്രഭാസ് ആരാധകര്‍.

ALSO READ : 'ഉള്‍ക്കരുത്തുള്ള പെണ്‍കുട്ടിയാണ് നീ'; സാമന്തയ്ക്ക് രോഗസൗഖ്യം ആശംസിച്ച് ചിരഞ്ജീവി

 ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്‍ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക