
മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ഒടിടിയിലേക്ക്. സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജോ ആന്‍റണി സംവിധാനം ചെയ്ത അടിത്തട്ട് എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തുന്നത്. തിയറ്ററുകളിലെത്തി, രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രം ഒടിടി പ്ലാറ്റ്ഫോമിലേക്ക് എത്തുന്നത്. 2022 ജൂലൈ 1 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം എത്തുക. സ്ട്രീമിംഗ് തീയതി പിന്നാലെ പ്രഖ്യാപിക്കും.
90 ശതമാനവും കടലില്‍ ചിത്രീകരിച്ച സിനിമയാണ് ഇത്. മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നുമാണ്. ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പ് മത്സ്യത്തൊഴിലാളി ജീവിതം കണ്ടുപഠിക്കാനായി അഭിനേതാക്കള്‍ കൊല്ലത്ത് എത്തിയിരുന്നു. കടലിലെ മത്സ്യബന്ധന രംഗങ്ങളൊക്കെ ഡ്യൂപ്പ് ഇല്ലാതെയാണ് അഭിനേതാക്കള്‍ ചെയ്തിരിക്കുന്നത്.
ജയപാലന്‍, അലക്സാണ്ടര്‍ പ്രശാന്ത്, മുരുകല്‍ മാര്‍ട്ടിന്‍, ജോസഫ് യേശുദാസ്, മുള്ളന്‍, സാബുമോന്‍ അബ്ദുസമദ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സൂസന്‍ ജോസഫ്, സിന്‍ ട്രീസ എന്നിവരാണ് നിര്‍മ്മാണം. ഖായിസ് മിലന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പാപ്പിനു ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനീഷ് വിജയന്‍, സംഗീതം നെസെര്‍ അഹമ്മദ്, എഡിറ്റിംഗ് നൌഫല്‍ അബ്ദുള്ള, സൌണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സൌണ്ട് മിക്സിംഗ് സിനോയ് ജോസഫ്, സംഘട്ടന സംവിധാനം ഫിനിക്സ് പ്രഭു, കലാസംവിധാനം അഖില്‍രാജ് ചിറയില്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വര്‍, വിതരണം ക്യാപിറ്റല്‍ സ്റ്റുഡിയോസ്. എ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു ചിത്രത്തിന്.
ALSO READ : സൗഹൃദഗാനവുമായി 'പല്ലൊട്ടി നയന്‍റീസ് കിഡ്‍സ്'; ആലാപനം വിധു പ്രതാപ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ