
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ് ബോളിവുഡ് ചിത്രം ധുരന്ദര്‍ നേടിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 5 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1300 കോടിയില്‍ ഏറെയാണ് നേടിയത്. ആ വിജയത്തിന്‍റെ അലയൊലികള്‍ അടങ്ങും മുന്‍പേ ചിത്രത്തിന്‍റെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താനിരിക്കുന്നു. മാര്‍ച്ച് 18 നാണ് ധുരന്ദര്‍ ദി റിവഞ്ച് എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്‍റെ റിലീസ്. ഇപ്പോഴിതാ ഒരു പുതിയ അഭിമുഖത്തില്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ധുരന്ദറിനെക്കുറിച്ചും സംവിധായകന്‍ ആദിത്യ ധറിനെക്കുറിച്ചും പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്. ധുരന്ദര്‍ ഒട്ടധികം സംവിധായകരെ അസൂയാലുക്കളാക്കി മാറ്റിയിട്ടുണ്ടെന്നും അതിനാല്‍ ആദിത്യയും ഭാര്യയും നടിയുമായ യാമി ഗൗതവും ശ്രദ്ധിക്കണമെന്നും റെഡിറ്റിന് നല്‍കിയ അഭിമുഖത്തില്‍ രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.
“സിനിമ എങ്ങനെയുണ്ടാക്കണം എന്ന കാര്യം തന്നെ മാറ്റിയെഴുതിയിരിക്കുകയാണ് ആദിത്യ ധര്‍. അതിനാല്‍ അദ്ദേഹത്തെ ഇഷ്ടമില്ലാത്ത പലരും ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. സ്വാഭാവികമായും അവര്‍ (ചില സംവിധായകര്‍) അദ്ദേഹത്തെ (ആദിത്യ ധറിനെ) വെറുക്കുന്നു. സ്വന്തം കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തിറങ്ങാന്‍ അവരെ നിര്‍ബന്ധിതരാക്കിയത് അദ്ദേഹമാണ്. അത് വലിയ പണച്ചെലവുള്ള ഒന്നുമാണ്”. ആദിത്യ ധറിനെയും ഭാര്യ യൗമി ഗൗതത്തെയും ഇന്‍ഡസ്ട്രി നിലവില്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് ഇരിക്കുകയാണെന്നും അവരുടെ ഭാഗത്തുനിന്നും ഒരു പരാജയമോ വീഴ്ചയോ സംഭവിക്കാനാണ് അവര്‍ കാത്തിരിക്കുന്നതെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു. “ഒരു അധിക ശ്രദ്ധയോടെ വേണം ഇനി ആദിത്യയും യാമിയും മുന്നോട്ട് പോകാന്‍. ഇന്‍ഡസ്ട്രി കാത്തിരിക്കുന്നത് അവര്‍ പരാജയപ്പെടാനാണ്”, രാം ഗോപാല്‍ വര്‍മ്മയുടെ വാക്കുകള്‍.
“ഇന്ത്യന്‍ സിനിമയിലെ ഫിലിംമേക്കിംഗും കഥപറച്ചിലും ധുരന്ദറിന് ശേഷം ഇനി പഴയതുപോലെ ആകില്ല. ഉദാഹരണത്തിന് തെലുങ്കില്‍ നിന്ന് വരാനിരിക്കുന്ന പല ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കും ഇന്ന് വലിയ റീഷൂട്ടുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അത് നിര്‍മ്മാതാക്കള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നുണ്ട്. അതിനാല്‍ സ്വാഭാവികമായും അവര്‍ അദ്ദേഹത്തെ വെറുക്കും”, രാം ഗോപാല്‍ വര്‍മ്മ പറഞ്ഞവസാനിപ്പിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ