'ഡോ. സണ്ണി'യായി നസ്‍ലെന്‍, 'മഹാദേവനാ'യി സന്ദീപ് പ്രദീപ്; മണിച്ചിത്രത്താഴ് ഇപ്പോള്‍ ആയിരുന്നെങ്കില്‍, വൈറലായി വീഡിയോ

Published : Mar 15, 2026, 03:04 PM ISTUpdated : Mar 15, 2026, 03:05 PM IST
naslen as mohanlal sandeep pradeep as sridhar modern Manichitrathazhu ai video is viral in social media

Synopsis

എക്കാലത്തെയും ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴ് ഈ കാലഘട്ടത്തിൽ നിർമ്മിച്ചാൽ ആരൊക്കെയാവും താരങ്ങൾ?

മലയാളത്തിലെ എക്കാലത്തെയും വലിയ എന്‍റര്‍ടെയ്നറുകളിലൊന്നാണ് മണിച്ചിത്രത്താഴ്. മധു മുട്ടത്തിന്‍റെ രചനയില്‍ ഫാസില്‍ സംവിധാനം ചെയ്ത് 1993 ല്‍ പുറത്തെത്തിയ ചിത്രം അത്രയും പിഴവറ്റ ഒരു സൃഷ്ടി കൂടിയാണ്. ആവര്‍ത്തിച്ചുള്ള ടെലിവിഷന്‍ കാഴ്ചകള്‍ക്കിപ്പുറവും എപ്പോഴും കാണികളെ നേടുന്ന ചിത്രം. അടുത്തിടെ റീ റിലീസ് ആയി തിയറ്ററുകളില്‍ എത്തിയപ്പോഴും പ്രേക്ഷകര്‍ കൂട്ടത്തോടെ ചിത്രം കാണാന്‍ എത്തി. ഇപ്പോഴിതാ എഐ ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. മണിച്ചിത്രത്താഴ് ഈ കാലത്താണ് നിര്‍മ്മിച്ചിരുന്നതെങ്കില്‍ ചിത്രത്തിന്‍റെ സ്റ്റാര്‍ കാസ്റ്റ് എങ്ങനെ ആയിരുന്നേനെ എന്ന് കൗതുകപൂര്‍വ്വം പരിശോധിക്കുന്ന വീഡിയോ ആണ് ഇത്.

മോഹന്‍ലാല്‍ അവതരിപ്പിച്ച ഡോ. സണ്ണിയായി നസ്‍ലെനും ശോഭവ അവിസ്മരണീയമാക്കിയ ഗംഗയായി അനശ്വര രാജനും സുരേഷ് ഗോപി അവതരിപ്പിച്ച നകുലനായി മാത്യു തോമസുമൊക്കെയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. നെടുമുടി അവതരിപ്പിച്ച തമ്പിയായി ദിലീഷ് പോത്തനും ഇന്നസെന്‍റഅ അവതരിപ്പിച്ച ഉണ്ണിത്താനായി സൗബിന്‍ ഷാഹിറും പ്രത്യക്ഷപ്പെടുന്നു. തിലകന്‍റെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്ന പുല്ലാറ്റുപുറം ബ്രഹ്‍മദത്തന്‍ നമ്പൂതിരിപ്പാടായി അലന്‍ സിയറിനെയാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്. യുവനിരയിലെ ശ്രദ്ധേയ താരം സന്ദീപ് പ്രദീപ് പി മഹാദേവനായും വീഡിയോയില്‍ എത്തുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കമന്‍റ് നേടുന്ന കാസ്റ്റിംഗ് സന്ദീപിന്‍റേതാണ്. അതേസമയം വീഡിയോ വൈറല്‍ ആവുകയാണ്. മണിച്ചിത്രത്താഴിന്‍റെ ജനപ്രീതി എത്രയുണ്ടെന്നതിന് സോഷ്യല്‍ മീഡിയ കാലത്തെ തെളിവാകുന്നു ഇത്.

 

 

സ്വര്‍ഗചിത്ര അപ്പച്ചന്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം വേണു, ആനന്ദക്കുട്ടന്‍, സണ്ണി ജോസഫ് എന്നിവര്‍ ആയിരുന്നു. പല യൂണിറ്റുകളായി നടത്തിയ ചിത്രീകരണത്തില്‍ മറ്റ് പ്രമുഖ സംവിധായകരുടെ സഹായം ഫാസിലിന് ലഭിച്ചിരുന്നു. എം ജി രാധാകൃഷ്ണന്‍ ഗാനങ്ങള്‍ ഒരുക്കിയ ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ജോണ്‍സണ്‍ ആയിരുന്നു നിര്‍വ്വഹിച്ചത്. 1993 ലെ ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രം ബോക്സ് ഓഫീസിലും വന്‍ വിജയമായിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഞാൻ നിർമ്മിച്ച എല്ലാ സിനിമകളും എനിക്ക് വലിയ നഷ്ടം, പക്ഷേ കുറ്റബോധമില്ല..'; തുറന്നുപറഞ്ഞ് വിജയ് സേതുപതി
ജ്ഞാനപീഠം ജേതാവ് വൈരമുത്തുവിനെ പ്രശംസിച്ച രജനികാന്തിനെതിരെ ചിന്മയി ശ്രീപദ