'എസ്‍ ഐ രാജ്‍കുമാര്‍' ആയി ഷറഫുദ്ദീന്‍; 'അദൃശ്യം' വരുന്നു

Published : Nov 08, 2022, 10:47 AM IST
'എസ്‍ ഐ രാജ്‍കുമാര്‍' ആയി ഷറഫുദ്ദീന്‍; 'അദൃശ്യം' വരുന്നു

Synopsis

മലയാളം പതിപ്പില്‍ ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍

മലയാളം, തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യം എന്ന എന്ന ചിത്രത്തിന്‍റെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തെത്തി. ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്ന എസ് ഐ രാജ്‍കുമാര്‍ എന്ന കഥാപാത്രത്തെയാണ് പോസ്റ്ററിലൂടെ അണിയറക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ബിഗ് ബജറ്റില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രത്തിന്‍റെ റിലീസ് നവംബറില്‍ ആണ്.  

മലയാളം പതിപ്പില്‍ ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നരേയ്ന്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് തമിഴ് പതിപ്പില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവാഗതനായ സാക് ഹാരിസ് ആണ് തിരക്കഥയും സംഭാഷണവും എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. ഫോറന്‍സിക്, കള എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ബാനര്‍ ആയ ജുവിസ് പ്രൊഡക്ഷനും യു എ എന്‍ ഫിലിം ഹൗസ്, എ എ എ ആര്‍ പ്രൊഡക്ഷന്‍സ് എന്നിവരും സംയുക്തമായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ALSO READ : 'ബാഹുബലി'യെയും 'പൊന്നിയിന്‍ സെല്‍വ'നെയും വെല്ലാന്‍ ഷങ്കറിന്‍റെ 'വേല്‍പാരി'; എത്തുക മൂന്ന് ഭാഗങ്ങളില്‍

കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈനു, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഒരേസമയം തന്നെ രണ്ട് ഭാഷകളിലായി വ്യത്യസ്ത താരങ്ങളെ കൊണ്ട് അഭിനയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തമിഴില്‍ യുക്കി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പാക്ക്യരാജ് രാമലിംഗം കഥ എഴുതിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിന്‍ രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പി ആര്‍ ഒ ആതിര ദില്‍ജിത്ത്.

PREV
click me!

Recommended Stories

നായകനും പ്രതിനായകനും നാളെ എത്തും; കേരളത്തിൽ വിറ്റഴിഞ്ഞത് 100,000+ കളങ്കാവൽ ടിക്കറ്റുകൾ
'കൊലയാളിയെ തേടി ഇന്ദ്രജിത്ത് സുകുമാരൻ'; 'ധീരം' നാളെ മുതൽ തിയേറ്ററുകളിൽ