Annaatthe|'അണ്ണാത്തെ' തിരക്കഥ കേട്ട് കരഞ്ഞു, വെളിപ്പെടുത്തി രജനികാന്ത്

By Web TeamFirst Published Nov 15, 2021, 7:45 PM IST
Highlights

'അണ്ണാത്തെ' എന്ന ചിത്രത്തെ കുറിച്ച് രജനികാന്ത് സംസാരിക്കുന്നു.

സിരുത്തൈ ശിവയുടെ (Siruthai Siva) സംവിധാനത്തില്‍ രജനികാന്ത് (Rajinikanth) നായകനായ ചിത്രമാണ് അണ്ണാത്തെ (Annaatthe). കുറച്ച് കാലത്തിന് ശേഷം രജനികാന്ത് ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു കഥയില്‍ നായകനാകുകയായിരുന്നു അണ്ണാത്തെയിലൂടെ. മികച്ച പ്രതികരണമാണ് ചിത്രത്തിന് എല്ലായിടത്തുനിന്നും ലഭിച്ചത്. വിശ്വാസം എന്ന ചിത്രം കണ്ടതിന് ശേഷമാണ് താൻ സിരുത്തൈ ശിവയുമായി ഒന്നിക്കുന്നതിനെ കുറിച്ച് ആലോചിച്ചത് എന്ന് രജനികാന്ത് പറയുന്നു.

വിശ്വാസം എന്ന ചിത്രം സൂപ്പര്‍ ഹിറ്റായതിനാല്‍ അത് കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. നിര്‍മാതാക്കാളായ സത്യ ജ്യോതി ത്യാഗരാജൻ ഒരു പ്രദര്‍ശനം നടത്തി. ഇടവേള വരെ ചിത്രം വളരെ രസകരമായി ഞാൻ കണ്ടു. പക്ഷേ എങ്കിലും ചിത്രം എങ്ങനെ വൻ വിജയമായി എന്ന കാര്യത്തില്‍ ഞാൻ ആശയക്കുഴപ്പത്തിലായിരുന്നു.  പക്ഷേ  വിശ്വാസമെന്ന ചിത്രത്തിന്റെ ക്ലൈമാക്സോടെ അടുത്തപ്പോള്‍ കളര്‍ മാറി, അവസാനം താൻ കയ്യടിക്കാൻ തുടങ്ങിയെന്നും രജനികാന്ത് പറയുന്നു.

തുടര്‍ന്ന് താൻ ചിത്രത്തിന്റെ സംവിധായകൻ സിരുത്തൈ ശിവയുമായി കൂടിക്കാഴ്‍ച നടത്തി. ഞാനുമായി ഒരു സൂപ്പര്‍ഹിറ്റ് ചിത്രം ചെയ്യാൻ വളരെ എളുപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. അതെന്നെ ഞെട്ടിച്ചു, കാരണം ആരും അങ്ങനെ അതിനുമുമ്പ് എന്നോട് പറഞ്ഞിരുന്നില്ല. കഥ അടിസ്ഥാനമാക്കിയിട്ടുള്ള ചിത്രത്തില്‍ അഭിനയിക്കണമെന്ന് മാത്രമാണ് അദ്ദേഹം തന്നോട് അറിയിച്ചതെന്നും രജനികാന്ത് പറഞ്ഞു.

അങ്ങനെയാണ് ഒരു സിനിമയുടെ തിരക്കഥയുമായി കാണാൻ താൻ സിരുത്തൈ ശിവയോട് ആവശ്യപ്പെടുന്നത്. 15 ദിവസമാണ് തന്നോട് അദ്ദേഹം ഫറഞ്ഞത്. പക്ഷേ 12 ദിവസത്തിനുള്ളില്‍ അദ്ദേഹം തിരക്കഥയുമായി വന്നു. എന്നിട്ട് അദ്ദേഹം തന്നോട് ചോദിച്ചത് രണ്ടര മണിക്കൂറും കുറച്ചു വെള്ളവുമാണ്. തിരക്കഥ വായിച്ചു കഴിഞ്ഞയുടൻ എനിക്ക് കരച്ചില്‍ വന്നു, അദ്ദേഹത്തെ താൻ കെട്ടിപ്പിടിച്ചുവെന്നും രജനികാന്ത് പറഞ്ഞു. എന്തായാലും പ്രേക്ഷകര്‍ക്കും ചിത്രം ഇഷ്‍ടമായെന്നും രജനികാന്ത് പറഞ്ഞു. രജനികാന്തിന്റേതായി ഒരിടവേളയ്‍ക്ക് ശേഷമെത്തിയ ചിത്രം വൻ ഹിറ്റായി മാറിയിരിക്കുകയാണ്.

click me!