തൃഷ സിനിമ വിടാന്‍ പോകുന്നു? പുതിയ വിവരത്തില്‍ ഞെട്ടി കോളിവുഡ്

Published : Jan 23, 2025, 02:25 PM IST
തൃഷ സിനിമ വിടാന്‍ പോകുന്നു? പുതിയ വിവരത്തില്‍ ഞെട്ടി കോളിവുഡ്

Synopsis

തൃഷ സിനിമ വിടുന്നുവെന്ന വാർത്തകൾ പ്രചരിക്കുന്നു. മാനസിക സമ്മർദ്ദം കാരണമാണ് താരം സിനിമ വിടുന്നതെന്നും, പുതിയ പ്രോജക്ടുകൾ ഒന്നും ഏറ്റെടുക്കുന്നില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

ചെന്നൈ: നായികയായി രണ്ടാം വരവില്‍ കത്തി നില്‍ക്കുന്ന താരമാണ് തൃഷ. ഒരു ഘട്ടത്തില്‍ വിവാഹം നിശ്ചയം കഴിഞ്ഞ് വരന്‍ തുടര്‍ന്ന് അഭിനയിക്കുവാന്‍ സമ്മതം നല്‍കില്ലെന്ന് പറ‍ഞ്ഞതിനാല്‍ ആ ബന്ധം ഉപേക്ഷിച്ചയാളാണ് തൃഷ എന്ന് പോലും കോളിവുഡില്‍ സംസാരമുണ്ടായിരുന്നു.

ഇപ്പോള്‍ അര ഡസൻ സിനിമകളിലേറെ തൃഷ അഭിനയിക്കുന്നതും പുറത്തിറങ്ങാനുള്ളതുമായുണ്ട്. ഐഡന്റിറ്റി എന്ന മലയാള ചിത്രത്തില്‍  ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ചിത്രമാണ് തൃഷയുടെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയത്. ആ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഫെബ്രുവരി 6ന് അജിത്ത് നായകനായി എത്തുന്ന വിഡാമുയര്‍ച്ചി തിയേറ്ററുകളിൽ എത്തും. 

അജിത്തിനൊപ്പം തന്നെ അഭിനയിച്ച മറ്റൊരു ചിത്രമായ ഗുഡ് ബാഡ് അഗ്ലി ഏപ്രിൽ 10ന് റിലീസ് ചെയ്യും എന്നാണ് വിവരം. ഈ സിനിമ ആധിക് രവിചന്ദ്രൻ ആണ് സംവിധാനം ചെയ്യുന്നത്. തുടർന്ന് മണിരത്‌നം സംവിധാനം ചെയ്ത തഗ് ലൈഫ് എന്ന സിനിമയും താരം പൂർത്തിയാക്കിയിട്ടുണ്ട്. ഈ ചിത്രത്തിൽ കമല്‍ഹാസന്‍, സിമ്പു പ്രധാന കഥാപാത്രത്തിൽ എത്തുന്ന തഗ് ലൈഫ് ഈ വര്‍ഷം ജൂണില്‍ റിലീസ് ചെയ്യും.

നിലവിൽ നടി തൃഷ അഭിനയിച്ച് വരുന്നത് സൂര്യ 45 ചിത്രത്തിലാണ്. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നടൻ സൂര്യയ്ക്കൊപ്പം തൃഷ അഭിനയിക്കുന്നത്. തുടർന്ന്, ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന മാസാണി അമ്മൻ ചിത്രത്തിലും തൃഷ നായികയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ. തൃഷ തെലുങ്ക് സിനിമയും ഉണ്ട്. തെലുങ്കിൽ ചിരഞ്ജീവിക്ക് ജോടിയായി വിശ്വഭംര എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് തൃഷ. ഈ ചിത്രവും ഉടൻ തിയേറ്ററുകളിൽ എത്തും.

ഇത്രയും തിരക്കുള്ള നടി തൃഷ സിനിമ വിടാന്‍ പോകുന്നുവെന്നാണ് ഇപ്പോള്‍ കോളിവുഡിലെ റിപ്പോർട്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ ഇത് വെളിപ്പെടുത്തിയത് തമിഴ് സിനിമ കോളമിസ്റ്റ് ആനന്ദന്‍ ആണ്. ഇതിനെ കുറിച്ച് സംസാരിച്ച അദ്ദേഹം തൃഷ സിനിമയിൽ അഭിനയിച്ച് ബോറടിച്ചു പോയതും, മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതിനാലും സിനിമ വിടുന്നു എന്നാണ് പറഞ്ഞത്. ഇപ്പോള്‍ തീര്‍ക്കുന്ന പ്രൊജക്ടുകള്‍ക്ക് അപ്പുറം തൃഷ പുതിയ കഥകള്‍ കേള്‍ക്കുന്നില്ലെന്നാണ് വിവരം. 

അതേ സമയം തൃഷ തന്റെ സിനിമ വിടാനുള്ള തീരുമാനം അമ്മയോട് പറഞ്ഞപ്പോൾ, അമ്മ അതിന് സമ്മതിച്ചില്ലത്രേ. ഈ വിഷയം ഇരുവരും തമ്മിൽ വാഗ്വാദത്തിലേക്ക് വഴിമാറിയെന്നും ആനന്ദന്‍ പറയുന്നു. എന്നാല്‍ തൃഷ സിനിമ വിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ആനന്ദന്‍ പറയുന്നു. 

ഞാന്‍ ചെയ്ത സിനിമാപാപങ്ങള്‍ കഴുകി കളയുന്ന സിനിമ ഞാന്‍ ഒരുക്കുന്നു, പേര് 'സിൻഡിക്കേറ്റ്': രാം ഗോപാല്‍ വര്‍മ്മ

അടി കിട്ടിയ നമ്മളൊക്കെ എത്രയോ നല്ലത് !; വിദ്യാർ‌ത്ഥിയുടെ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ അശ്വതി ശ്രീകാന്ത്

PREV
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍