കേന്ദ്ര കഥാപാത്രമായി മീനാക്ഷി; 'സൂപ്പര്‍ ജിമ്നി' നാളെ തിയറ്ററുകളില്‍

Published : Jan 23, 2025, 02:18 PM IST
കേന്ദ്ര കഥാപാത്രമായി മീനാക്ഷി; 'സൂപ്പര്‍ ജിമ്നി' നാളെ തിയറ്ററുകളില്‍

Synopsis

സീമ ജി നായർ, കുടശനാട് കനകം, ഡോ. രജിത്കുമാർ, ജയകൃഷ്ണൻ തുടങ്ങിയവരും

റിഥം ക്രിയേഷൻസിൻ്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ നിർമ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂപ്പർ ജിമ്നി. ചിത്രം നാളെ തിയറ്ററുകളില്‍ എത്തും. മീനാക്ഷി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സീമ ജി നായർ, കുടശനാട് കനകം, ഡോ. രജിത്കുമാർ, ജയകൃഷ്ണൻ, മൻരാജ്, ജയശങ്കർ, കലാഭവൻ റഹ്‍മാന്‍, കലാഭാവൻ നാരയണൻ കുട്ടി, കോബ്ര രാജേഷ്, ഉണ്ണികൃഷ്ണൻ, എൻ എം ബാദുഷ, പ്രിയങ്ക, ജോഷ്ന തരകൻ, അനിൽ ചമയം, സംഗീത, സ്വപ്ന അനിൽ, പ്രദീപ്‌, ഷാജിത്, മനോജ്‌, സുബ്ബലക്ഷ്മിയമ്മ, ബാലതാരങ്ങളായ ദേവനന്ദ, അൻസു മരിയ, തൻവി, അന്ന, ആര്യൻ, ആദിൽ, ചിത്തിര തുടങ്ങിയവർ അഭിനയിക്കുന്നു. 

ജി കെ നന്ദകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. ശിവാസ് വാഴമുട്ടം, നിസാം ഹുസൈൻ, രാജീവ് ഇലന്തൂർ, സതീഷ് കൈമൾ എന്നിവരുടെ വരികൾക്ക് ഡോ. വി ബി ചന്ദ്രബാബു, പ്രദീപ് ഇലന്തൂർ, ശ്രീജിത്ത്‌ തൊടുപുഴ എന്നിവർ സംഗീതം പകരുന്നു. അഖില ആനന്ദ്, കല്ലറ ഗോപൻ, മീനാക്ഷി സുരേഷ്, അനിൽകുമാർ ടി എ എന്നിവരാണ് ഗായകർ. എഡിറ്റിംഗ് ജിതിൻ കുമ്പുക്കാട്ട്, കല ഷെറീഫ് ചാവക്കാട്, മേക്കപ്പ് ഷെമി,
വസ്ത്രാലങ്കാരം ശ്രീലേഖ ത്വിഷി, സ്റ്റിൽസ് അജീഷ് അവണി, ആക്ഷൻ കോറിയോഗ്രാഫി ഡ്രാഗൺ ജിറോഷ്, ടൈറ്റിൽ മ്യൂസിക് 
സ്പ്രിംഗ് നൃത്ത സംവിധാനം വി ബി രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടർ മഹേഷ് കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടർ ശ്രീജിത്ത്, ജയരാജ്, വിഷ്ണു, ദീപക്, സൈമൺ, പ്രൊജക്ട് ഡിസൈനർ പ്രസാദ് മാവിനേത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിശ്വപ്രകാശ്, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'; നീരജ് മാധവിന്‍റെ വെബ് സിരീസ് വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു
വമ്പൻ റിലീസുമായി യുവതാരങ്ങൾ; ഓണം റിലീസ് റെക്കോർഡുകൾ തിരുത്തുമോ?