'ഇരുപതിൽ കണ്ടുമുട്ടി, മുപ്പതിൽ വിവാഹിതരായി..'; അഹാനയും നിമിഷ് രവിയും വിവാഹിതരായി

Published : Sep 15, 2026, 06:12 PM IST
Ahaana Krishna- Nimish Ravi

Synopsis

നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അഹാന തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്‌ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. അഹാന തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ചത്. "എന്റെ ഉറ്റ സുഹൃത്ത്, കാമുകൻ, പങ്കാളി, ആത്മമിത്രം, ആശ്വാസം പകരുന്ന കൂട്ട്, എന്റെ പ്രിയപ്പെട്ടവൻ- ഒപ്പം ഇപ്പോഴെന്റെ ഭർത്താവും! നിന്നോടൊപ്പമുള്ളപ്പോൾ എന്റെ ഹൃദയം എപ്പോഴും ശാന്തമായും താളാത്മകമായും കൃത്യമായ താളത്തിലും മിടിക്കുന്നു. നമുക്ക് ഒരുമിച്ച് പ്രായമാവണം, നമുക്ക് മാത്രമായൊരു ലോകം കെട്ടിപ്പടുക്കണം. ജീവിതകാലം മുഴുവനും അതിനുശേഷവും ഒരേ ടീമായി നമുക്ക് മുന്നോട്ട് പോകാം." ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അഹാന കുറിച്ചു.

നിമിഷും അഹാനയും തമ്മിലുള്ള പ്രണയവും ഇരുവരും പങ്കുവയ്ക്കാറുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളും കുറച്ചകാലങ്ങളായി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിനിടെ സെപ്റ്റംബർ 13 ന് കോവളത്ത് വച്ച ഇരുവരും വിവാഹിതരാവുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേസമയം ലോകയാണ് അഹാന കൃഷ്ണ അവസാനം എത്തിയ സിനിമ. ചിത്രത്തിൽ കാമിയോ വേഷത്തിലായിരുന്നു അഹാന എത്തിയത്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിലെ ഛായാഗ്രഹണം നിർവഹിച്ചത് നിമിഷ് രവിയാണ്. അതേസമയം അഹാന കൃഷ്ണ സംവിധാനം ചെയ്‌തെ മ്യൂസിക് വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബഡ്ജറ്റ് വെറും 2 കോടി; ഞെട്ടിക്കുന്ന കളക്ഷനുമായി 'ഹനുമാൻ അൻഷ്'
മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ സൂരി ചിത്രം 'മണ്ടാടി'; കളക്ഷനിൽ വമ്പൻ മുന്നേറ്റം