ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന പുതിയ മിസ്റ്ററി ത്രില്ലർ ചിത്രമായ മായൻ ചാപ്റ്റർ ഒന്നിന്റെ ടീസർ പുറത്തിറങ്ങി. കേരളത്തിലെ പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെട്ട കറുത്തച്ചനൂട്ട് എന്ന ദുരൂഹ ആചാരമാണ് സിനിമയുടെ പ്രധാന പ്രമേയം.

ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ‘മായൻ ചാപ്റ്റർ 1’ന്റെ ടീസർ പുറത്തിറങ്ങി. നിഗൂഢതയും ഉദ്വേഗവും നിറഞ്ഞ ടീസർ, കേരളത്തിലെ ചില പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന കുപ്രസിദ്ധമായ ‘കറുത്തച്ചനൂട്ട്’ എന്ന ദുരൂഹ ആചാരത്തിന് പിന്നിലെ രഹസ്യങ്ങളിലേക്കാണ് പ്രേക്ഷകരെ കൊണ്ടുപോകുന്നത്. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രം ഡിസംബർ 3ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ‘ബിയോണ്ട് ദ ഷാഡോസ്’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് ജയസൂര്യ പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് കൂടുതൽ ആകാംക്ഷ ജനിപ്പിക്കുന്നതാണ് പുറത്തുവന്ന ടീസർ. കാലങ്ങളായി ചർച്ച ചെയ്യപ്പെടുന്ന രഹസ്യ ആചാരങ്ങളും അതുമായി ബന്ധപ്പെട്ട നിഗൂഢതകളും സിനിമയുടെ കഥയിൽ നിർണായകമാകുമെന്ന സൂചനയാണ് ടീസർ നൽകുന്നത്. ഭീതിയും ദുരൂഹതയും നിറഞ്ഞ ദൃശ്യങ്ങൾക്കൊപ്പം ഉദ്വേഗം നിലനിർത്തുന്ന അവതരണവും ടീസറിനെ ശ്രദ്ധേയമാക്കുന്നു. കേവലമൊരു കുറ്റാന്വേഷണ കഥയ്ക്കപ്പുറം, മറഞ്ഞുകിടക്കുന്ന രഹസ്യങ്ങളുടെ ആഴങ്ങളിലേക്ക് സഞ്ചരിക്കുന്ന മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രമെന്ന പ്രതീക്ഷയാണ് ടീസർ ഉയർത്തുന്നത്.

‘കളങ്കാവൽ’ എന്ന ചിത്രത്തിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘മായൻ ചാപ്റ്റർ 1’. ‘ഓർഡിനറി’, ‘അനാർക്കലി’ തുടങ്ങിയ വിജയചിത്രങ്ങൾ നിർമ്മിച്ച രാജീവ് ഗോവിന്ദൻ മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. നൈല ഉഷയാണ് ചിത്രത്തിലെ നായിക. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

നൂറ്റാണ്ടുകൾ പഴക്കമുള്ള രഹസ്യ ആചാരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന ശക്തികളും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ കഥാപരിസരമെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. കേരളത്തിലെ ചില പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന ‘കറുത്തച്ചനൂട്ട്’ എന്ന ദുർമന്ത്രവാദ രീതിയുടെ പിന്നിലെ രഹസ്യങ്ങളിലേക്കാണ് ചിത്രം കടന്നുചെല്ലുന്നതെന്ന സൂചന ടീസർ കൂടുതൽ ശക്തമാക്കുന്നു. ആഗോള പശ്ചാത്തലവും പ്രാദേശികമായി വേരുകളുള്ള ദുരൂഹതകളും കൂട്ടിയിണക്കുന്ന ചിത്രം മലയാളത്തിൽ വേറിട്ടൊരു മിസ്റ്ററി ത്രില്ലർ അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.

MAYAN - Chapter 1 - Teaser | Jayasurya | Jithin K Jose | Rajeev Govindan | Nyla Usha | Mujeeb Majeed

അന്താരാഷ്ട്ര സംഗീത രംഗത്തെ പ്രമുഖ കമ്പനിയായ യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പാണ് ചിത്രത്തിന്റെ സംഗീതാവകാശം സ്വന്തമാക്കിയിരിക്കുന്നത്. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ് വീണ്ടും ഒരു മലയാള സിനിമയുടെ സംഗീതാവകാശം ഏറ്റെടുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഛായാഗ്രഹണം: ഫൈസൽ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ലൈൻ പ്രൊഡ്യൂസർ: രോഹിത് ആർ. നായർ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, വരികൾ: രാജീവ് ഗോവിന്ദൻ, ജിതിൻ കെ. ജോസ്, കോ-റൈറ്റർ: ശ്രീഖിൽ ശ്രീനിവാസൻ, സ്റ്റിൽസ്: സിനത് സേവ്യർ, പ്രോജക്ട് ഡിസൈനർ: ആന്റണി സ്റ്റീഫൻ, പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming