'പാവം മുത്തശ്ശൻ, ഇത് ലജ്ജാകര'മെന്ന് കമന്റ്; കലക്കൻ മറുപടിയുമായി അഹാന, ഡിലീറ്റ് ചെയ്ത് ഓടി യുവതി !

Published : Apr 07, 2026, 02:08 PM IST
Ahaana krishna

Synopsis

അന്തരിച്ച മുത്തശ്ശന്റെ ഓർമ്മകൾ പങ്കുവെച്ച നടി അഹാന കൃഷ്ണയുടെ പോസ്റ്റിന് താഴെ വന്ന മോശം കമന്റും അതിന് താരം നൽകിയ മറുപടിയും ശ്രദ്ധേയമായി.

ലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ. യുട്യൂബർ കൂടിയായ താരം പങ്കുവയ്ക്കുന്ന വീഡിയോകൾക്കെല്ലാം ആരാധകർ ഏറെയാണ്. തന്റെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാറുള്ള അഹാന കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുത്തശ്ശന്റെ ഓർമകളാണ് പങ്കിടുന്നത്. മുത്തശ്ശനെ കുറിച്ചുള്ള ഓർമകളും കുറിപ്പുകളും എല്ലാം ശ്രദ്ധനേടുന്നുമുണ്ട്. കഴിഞ്ഞ ദിവസം പങ്കുവച്ചൊരു പോസ്റ്റിന് വന്ന കമന്റിന് അഹാന നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

രജിത പയസ് എന്നയാളാണ് കമന്റ് ചെയ്തിരിക്കുന്നത് "പാവം മുത്തശ്ശന്‍, നേരത്തെ ആരും ഒരു ഫോട്ടോ പോലും പോസ്റ്റ് ചെയ്തിട്ടില്ല. ഇപ്പോൾ മരിച്ചതിന് ശേഷം ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് ലജ്ജാകരമാണ്", എന്നായിരുന്നു കമന്റ്. ഒരു യുവതിയാണ് കമന്റ് ചെയ്തിരിക്കുന്നത്. കമന്റ് ശ്രദ്ധയിൽപ്പെട്ട അഹാന ക‍ൃഷ്ണ മറുപടിയുമായി എത്തി.

"വ്യാജനല്ലാത്ത യഥാർത്ഥ പ്രൊഫൈലിൽ നിന്നും വിലകുറഞ്ഞ ഇത്തരം കമന്റുകൾ കാണുന്നത് ഇൻട്രസ്റ്റിം​ഗ് ആണ്. എനിക്ക് വേണമെങ്കിൽ നിങ്ങളുടെ കമന്റ് ഡിലീറ്റ് ചെയ്യാം. അല്ലെങ്കിൽ അവ​ഗണിക്കാം. എന്നാൽ നിങ്ങളെപ്പോലെ ദയനീയമായ ചിന്താഗതിയുള്ള ഒരാൾക്ക് ശ്രദ്ധനേടാൻ ഞാൻ സഹായിക്കാം. നിങ്ങളുടെ തലയിൽ നിന്ന് വിഷം തുപ്പുന്നതിന് മുമ്പ് ഒരു റിസർച്ച് വേണം. നിങ്ങളുടെ കുടുംബപ്പേര് വ്യക്തമായി വായിച്ച് അത് ദൈനംദിന ജീവിതശൈലിയിൽ ഉൾപ്പെടുത്താൻ ശ്രമിക്ക്. പ്രിയപ്പെട്ടവർ ജീവിച്ചിരിക്കുമ്പോൾ എങ്ങനെ ആഘോഷിക്കണം എന്നതിനെക്കുറിച്ചുള്ള നുറുങ്ങു വഴികൾ നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ, കുറച്ച് സമയം എൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളുമായി സമയം ചെലവഴിച്ചാൽ മതി", എന്നായിരുന്നു അഹാനയുടെ മറുപടി.

അഹാനയുടെ മറുപടി വന്നതിന് പിന്നാലെ യുവതി കമന്റ് ഡിലീറ്റ് ചെയ്തു. പിന്നാലെ അവരിട്ട കമന്റ് എന്താണെന്ന് പലരും അഹാനയോട് ചോദിച്ചു. ഇതോടെ ആ കമന്റ് അഹാന പേസ്റ്റ് ചെയ്യുകയും ചെയ്തു. എൻ്റെ മറുപടിക്ക് ശേഷം അവൾ തൻ്റെ കമൻ്റ് ഡിലീറ്റ് ചെയ്ത് ഓടിപ്പോയി എന്നാണ് അതോടൊപ്പം അഹാന കുറിച്ചത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'കുട്ടികളില്ല, കല്യാണമില്ല, കാമുകനുമില്ല, എന്നിട്ടും ഈ ബുദ്ധിമുട്ട് അലട്ടുന്നു'; മനസു തുറന്ന് രഞ്ജിനി ഹരിദാസ്
'എനിക്ക് വോട്ട് ചെയ്യാൻ കാത്തിരുന്നു, അതിന് മുൻപെ ആ അച്ഛൻ മരിച്ചു'; മനമിടറി അഞ്ജലി നായർ