കൊവിഡ് പോസിറ്റീവ് എന്ന് അഹാന കൃഷ്‍ണ; ക്വാറന്‍റൈന്‍ ആസ്വദിക്കുന്നെന്നും താരം

By Web TeamFirst Published Dec 31, 2020, 5:05 PM IST
Highlights

'കഴിഞ്ഞ രണ്ട്ദിവസംകൊണ്ട് നല്ല ആരോഗ്യനിലയിലാണ്. വൈകാതെ നെഗറ്റീവ് ആവുമെന്ന് കരുതുന്നു..'

താന്‍ കൊവിഡ് പോസിറ്റീവ് ആയതായി നടി അഹാന കൃഷ്‍ണ. കുറച്ചുദിവസം മുന്‍പാണ് പരിശോധന നടത്തിയതെന്നും അന്നു മുതല്‍ ക്വാറന്‍റൈനിലാണെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അഹാന അറിയിച്ചു. 

"കുറച്ചുദിവസം മുന്‍പ് കൊവിഡ് പോസിറ്റീവ് ആയി. അതിനുശേഷം ഏകാന്തതയില്‍, എന്‍റെ തന്നെ സാന്നിധ്യം ആസ്വദിച്ച് ഇരിക്കുകയാണ്. കഴിഞ്ഞ രണ്ട്ദിവസംകൊണ്ട് നല്ല ആരോഗ്യനിലയിലാണ്. വൈകാതെ നെഗറ്റീവ് ആവുമെന്ന് കരുതുന്നു. ആവുമ്പോള്‍ അറിയിക്കാം", എന്നാണ് അഹാനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

 

സോഷ്യല്‍ മീഡിയയില്‍ അഹാനയെപ്പോലെതന്നെ സജീവമാണ് കുടുംബത്തിലെ മറ്റുള്ളവരും. അച്ഛന്‍ കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത, കുടുംബത്തിലെ ക്രിസ്‍മസ് ആഘോഷങ്ങളുടെ ചിത്രങ്ങളില്‍ അഹാന ഉണ്ടായിരുന്നില്ല. ഇക്കാര്യം കമന്‍റുകളില്‍ പലരും ഉന്നയിക്കുകയും ചെയ്തിരുന്നു. 

click me!