'ലോകയുടെ ഇന്ന് കാണുന്ന വിജയത്തിന് നീ കൂടി കാരണമാണ് നീം', നിമിഷ് രവിയെ പ്രശംസിച്ച് അഹാന കൃഷ്ണ

Published : Sep 24, 2025, 11:54 AM IST
Ahana krishnakumar

Synopsis

2019-ൽ ലൂക്കയുടെ കാമറ ചലിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് എത്തിയ നിമിഷിന്റെ അടുത്ത സുഹൃത്താണ് അഭിനേത്രി അഹാന കൃഷ്ണകുമാർ.

മഞ്ഞുമ്മൽ ബോയ്‌സിന്റെയും എമ്പുരാന്റെയും കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചാണ് അരുൺ ഡൊമിനിക് സംവിധാനം ചെയ്ത ലോക -ചാപ്റ്റർ 1 ചന്ദ്രയുടെ കുതിപ്പ്. ഇതിനോടകം ആഗോളതലത്തിൽ 270 കോടിയാണ് നേടിയത്. ലോകയുടെ ഓരോ ഫ്രെയിമുകളും ഇന്റർനാഷണൽ നിലവാരത്തിലെന്ന് പ്രേക്ഷകനും മലയാള സിനിമ ഒന്നടങ്കം പറയുമ്പോൾ അതിന് പുറകിൽ നിമിഷ് രവി എന്ന ചെറുപ്പക്കാരനാണ്. 2019-ൽ ലൂക്കയുടെ കാമറ ചലിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് എത്തിയ നിമിഷിന്റെ അടുത്ത സുഹൃത്താണ് അഭിനേത്രി അഹാന കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിമിഷുമായി ഒന്നിച്ചുള്ള നിമിഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. നിമിഷിന്റെ ഓരോ നേട്ടത്തിലും സന്തോഷിക്കുന്ന അഹാനയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ശ്രദ്ധേയമാവുന്നത്. ലോകയുടെ വിജയത്തിൽ നിമിഷും ഒരു കാരണമാണെന്ന് സ്റ്റോറിൽ പറയുന്നുണ്ട്. ഈ സ്റ്റോറി നിമിഷും റീ ഷെയർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിമിഷ് ലോകയ്‌ക്കൊപ്പമാണെന്നും മറ്റു പ്രോജക്ടുകളിൽ തിരക്കായി നിൽക്കുമ്പോഴും ലോകയുടെ അപ്ഡേറ്റുകൾ അരുണിനെ വിളിച്ചു ഡെയിലി വിളിച്ചു അന്വേഷിക്കുന്ന ഒരാളാണ് നിമിഷെന്ന് അഹാന സ്റ്റോറിയിൽ പറഞ്ഞു. 'നീം , നീ അത്രമാത്രം ആത്മാർത്ഥതയോടെയാണ് ലോകയ്‌ക്കൊപ്പം നിന്നത്. ഒരു സിനിമോറ്റോഗ്രാഫർ എന്നതിനപ്പുറമാണ് നീ ലോകയ്ക്ക് വേണ്ടി നിലകൊണ്ടത്. ഇന്ന് ലോകയ്ക്ക് ഉണ്ടായിരിക്കുന്ന വിജയത്തിൽ നിന്റെ പങ്ക് വലുതാണ്. ഇത് നിന്റെ കൂടെ വിജയമാണ്. സിനിമയിൽ വന്ന കാലം മുതൽ നിന്റെ വർക്കുകളിൽ അത്രമാത്രം ആത്മാർത്ഥയോടെയും അത് മികച്ചതാക്കാൻ നീ കാണിക്കുന്ന എഫോർട്ടും ലക്ഷ്യവും അത്ര സത്യസന്ധമാണ്. നിന്നെയോർത്ത് അത്രമാത്രം അഭിമാനമുണ്ട്'- എന്നായിരുന്നു അഹാനയുടെ വാക്കുകൾ.

കുറുപ്പ്, റോഷാക്ക്, കിംഗ് ഓഫ് കൊത്ത, ബസൂക്ക തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഐഡന്റിറ്റി ഉണ്ടാക്കിയെടുത്ത സിനിമോറ്റോഗ്രഫറാണ് നിമിഷ് രവി. ലക്കി ഭാസ്കർ എന്ന ദുൽഖർ സൽമാൻ നായകനായി എത്തിയ തെലുങ്ക് ചിത്രത്തിലൂടെ മലയാളം ഇൻഡസ്ട്രി കടന്ന് നിമിഷ് ടോളിവുഡിലും സ്ഥാനം പിടിച്ചിരുന്നു. ഇനി സൂര്യ നായകനായി എത്തുന്ന സൂര്യ 46 ലൂടെ തമിഴിലേക്കും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി നിൽക്കുകയാണ് നിമിഷ്. നേരത്തെ അഹാന സംവിധാനം ചെയ്ത 'തോന്നല്' എന്ന മ്യൂസിക് വീഡിയോയുടെ കാമറ ചെയ്തതും നിമിഷ് രവിയാണ്. നിമിഷും അഹാനയും ഒന്നിച്ചെത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍