വിപിൻ രാധാകൃഷ്ണൻ സംവിധാനം ചെയ്ത 'അങ്കമ്മാൾ' എന്ന തമിഴ് ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിച്ചു.

വിപിന്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത അങ്കമ്മാള്‍ എന്ന തമിഴ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. രാജ്യത്തെ ശ്രദ്ധേയനായ തമിഴ് ചരിത്രകാരനും കവിയും എഴുത്തുകാരനുമായ പെരുമാള്‍ മുരുകന്‍റെ ചെറുകഥ കൊടിത്തുണിയെ ആസ്പദമാക്കിയ സിനിമയാണ് ഇത്. തമിഴ് സംവിധായകൻ കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസിനോടൊപ്പം നടനും ഗായകനുമായ ഫിറോസ് റഹിം, ഛായാഗ്രാഹകൻ അൻജോയ് സാമുവൽ എന്നിവർ ചേർന്ന് എൻജോയ് ഫിലിംസ്, ഫിറോ മൂവി സ്റ്റേഷൻ എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. നിർമ്മാതാക്കളിൽ ഒരാളായ അൻജോയ് സാമുവൽ തന്നെയാണ് ചിത്രത്തിന്റെ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിലെ റിലീസിന് ശേഷം ഫഹദ് ഫാസിൽ , ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ കൂട്ടായ്മയിലുള്ള ഭാവനാ സ്റ്റുഡിയോസ് ആണ് കേരളത്തിൽ ഈ ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്.

പെരുമാൾ മുരുകൻ്റെ ഏറെ ശ്രദ്ധേയമായ ഒരു ചെറുകഥയാണ് കൊടിത്തുണി. അങ്കമ്മാൾ കഴിഞ്ഞ ഐഎഫ്എഫ്കെ ഉൾപ്പടെ നിരവധി അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവലിലും മെൽബൺ ഫിലിം ഫെസ്റ്റിവലിലും പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. നാഷണൽ സർവേയിൽ 2025 ലെ മികച്ച ഇന്ത്യൻ സിനിമകളിൽ ഇടംപിടിച്ചിട്ടുള്ള ചിത്രവുമാണ് അങ്കമ്മാൾ. അഭിനേതാക്കൾ ഗീത കൈലാസം, ശരൺ, ഭരണി, തെൻട്രൽ രഘുനാഥൻ, മുല്ലൈ അരസി, ബേബി യാസ്മിൻ തുടങ്ങിയവർ.

ബാനർ: സ്റ്റോൺ ബെഞ്ച് ഫിലിംസ്, എൻജോയ് ഫിലിംസ്, ഫിറോ മൂവി സ്റ്റേഷൻ, നിർമ്മാണം: കാർത്തികേയൻ സന്താനം, ഫിറോസ് റഹിം, അൻജോയ് സാമുവൽ, സഹനിർമാണം: ഷംസുദ്ദീൻ ഖാലിദ്, അനു എബ്രഹാം, തിരക്കഥ, സംവിധാനം: വിപിൻ രാധാകൃഷ്ണൻ, കഥ: പെരുമാൾ മുരുകൻ, ഛായാഗ്രഹണം അൻജോയ് സാമുവൽ, സംഗീതം - ഒറിജിനൽ പശ്ചാത്തല സംഗീതം : മുഹമ്മദ് മഖ്ബൂൽ മൻസൂർ, എഡിറ്റിംഗ്: പ്രദീപ് ശങ്കർ, കലാസംവിധാനം: ഗോപി കരുണാനിധി, ശബ്ദമിശ്രണം: ടി കൃഷ്ണനുണ്ണി (ദേശീയ അവാർഡ്), വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ സംസ്ഥാന അവാർഡ്), സംഭാഷണങ്ങൾ: സുധാകർ ദാസ്, വിപിൻ രാധാകൃഷ്ണൻ, സൗണ്ട് ഡിസൈനും സിങ്ക് സൗണ്ട് റെക്കോർഡിസ്റ്റും: ലെനിൻ വലപ്പാട്, മേക്കപ്പ്: വിനീഷ് രാജേഷ്, പിആര്‍ഒ- പി.ആർ.സുമേരൻ.

Asianet News Live | School Kalolsavam | Rahul Mamkootathil | Malayalam Live News l Kerala news