സൂര്യയോട് ഹഗ് വേണമെന്ന് അഹാന, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Published : Mar 17, 2023, 03:22 PM IST
സൂര്യയോട് ഹഗ് വേണമെന്ന് അഹാന, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Synopsis

അഹാന കൃഷ്‍ണ കോളേജ് വിദ്യാര്‍ഥിയായിരുന്നപ്പോഴുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.

കേരളത്തിലും ഒരുപാട് ആരാധകരുള്ള തമിഴ് താരമാണ് സൂര്യ. മലയാളി പ്രേക്ഷകരോട് തിരിച്ചും സ്‍നേഹം കാട്ടുന്ന ഒരാളാണ് സൂര്യ. സൂര്യ നായകനായി എത്തുന്ന ഓരോ സിനിമയ്‍ക്കും വൻ വരവേല്‍പാണ് മലയാളി പ്രേക്ഷകര്‍ നല്‍കാറുള്ളത്. അഹാന കൃഷ്‍ണയും സൂര്യയും ഒന്നിച്ചുള്ള വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

അഹാന കൃഷ്‍ണ താരമാകും മുന്നേയുള്ള വീഡിയോയാണ് ഇത്. ചെന്നൈയിലെ വൈഷ്‍ണവ് കോളേജ് ഫോര്‍ വുമനില്‍ വിഷ്വല്‍ കമ്യൂണിക്കേഷൻ വിദ്യാര്‍ഥിയായിരുന്നു അഹാന. 'സിങ്കം' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി സൂര്യ അഹാനയുടെ കോളേജില്‍ എത്തിയതായിരുന്നു. അന്ന് കോളേജ് വിദ്യാര്‍ഥിയായ അഹാന താരത്തോട് സംസാരിച്ചു. സൂര്യക്കൊപ്പം നിന്ന് തനിക്ക്  ഒരു ഫോട്ടോ എടുക്കണം എന്നായിരുന്നു അഹാനയുടെ ആവശ്യം. താൻ മലയാളി കുട്ടിയാണെന്ന് പറഞ്ഞ് അഹാന ആദ്യം സ്വയം പരിചയപ്പെടുത്തി. തനിക്കൊരു ഹഗ് വേണമെന്നും ശേഷം ഫോട്ടോ എടുക്കണമെന്നും അഹാന പറഞ്ഞു.

എന്നാല്‍ മറ്റ് പെണ്‍കുട്ടികള്‍ വേണ്ട എന്ന് പറയുന്നുണ്ടായിരുന്നു. പക്ഷേ എല്ലാവരുടെയും ഒപ്പമെന്ന പോലെ ഫോട്ടോ അഹാനയ്‍ക്കൊപ്പം പ്രതീകാത്മമായി എടുക്കാമെന്ന് സൂര്യ പറഞ്ഞു. തുടര്‍ന്ന് അഹാന വേദിയിലെത്തുകയും സൂര്യക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്‍തു. അഹാനയുടെ ഫാൻ ഗേള്‍ മൊമന്റ് എന്ന അടിക്കുറിപ്പോടെയാണ് ഇത് സൂര്യയുടെ കേരള ഫാൻ ഗ്രൂപ്പില്‍ പ്രചരിക്കുന്നത്.

രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം 'ഞാന്‍ സ്റ്റീവ് ലോപ്പസി'ല്‍ 'അഞ്‍ജലി' എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന കൃഷ്‍ണ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വലിയ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി 'ഞാന്‍ സ്റ്റീവ് ലോപ്പസ്' മാറി. അഹാന കൃഷ്‍ണയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള', 'ലൂക്ക', 'പതിനെട്ടാം പടി', 'പിടികിട്ടാപ്പുള്ളി' എന്നീ ചിത്രങ്ങളിലും അഹാന കൃഷ്‍ണയയുടേതായി പുറത്തെത്തി. 'നാന്‍സി റാണി', 'അടി' എന്നിവയാണ് അഹാന അഭിനയിച്ചതില്‍ പുറത്തുവരാനുള്ളവ. അഹാന കൃഷ്‍ണ വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ ചെയ്‍തിട്ടുള്ളൂവെങ്കിലും ശ്രദ്ധയാകര്‍ഷിക്കുന്നത് കഥാപാത്രങ്ങളുടെ വ്യത്യസ്‍തതയിലൂടെയാണ്.

Read More: 'എന്റെ ഡ്രീം കോമ്പോ', പുതിയ സിനിമയുടെ ആവേശം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു