'വാക്‌സീൻ പലർക്കും കവചമാണ്, എന്നാൽ അത് എപ്പോഴും ഉറപ്പ് നൽകുന്നില്ല'; അമ്മൂമ്മയുടെ വിയോഗത്തില്‍ അഹാന

Web Desk   | Asianet News
Published : May 07, 2021, 08:53 PM ISTUpdated : May 07, 2021, 08:57 PM IST
'വാക്‌സീൻ പലർക്കും കവചമാണ്, എന്നാൽ അത് എപ്പോഴും ഉറപ്പ് നൽകുന്നില്ല'; അമ്മൂമ്മയുടെ വിയോഗത്തില്‍ അഹാന

Synopsis

കൊവിഡ് വാക്‌സിൻ പലർക്കും ഒരു കവചം തന്നെയാണ് എന്നാൽ അത് എപ്പോഴും ഉറപ്പ് നൽകുന്നില്ല എന്നും നടി കൂട്ടിച്ചേർത്തു.

സിനിമാ പ്രേമികളുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സമൂ​ഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ അമ്മൂമ്മയുടെ വിയോഗവുമായി ബന്ധപ്പെട്ട് അഹാന പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

തന്റെ അമ്മൂമ്മയുടെ സഹോദരി മരണപ്പെട്ടു. അവർക്ക് കൊവിഡ് വാക്‌സീന്റെ രണ്ടു ഡോസും എടുത്തിരുന്നുവെന്നും അഹാന പറയുന്നു. കൊവിഡ് വാക്‌സിൻ പലർക്കും ഒരു കവചം തന്നെയാണ് എന്നാൽ അത് എപ്പോഴും ഉറപ്പ് നൽകുന്നില്ല എന്നും നടി കൂട്ടിച്ചേർത്തു.

അഹാനയുടെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്

കുഞ്ഞ് ഇഷാനിയെ എടുത്തിരിക്കുന്ന ഈ പിങ്ക് സാരി ധരിച്ച ആന്റിയാണ് മോളി അമ്മൂമ്മ, എന്റെ അമ്മൂമ്മയുടെ ഇളയ സഹോദരി. അവർ ഇന്ന് കൊവിഡ് മൂലം മരണപ്പെട്ടു. ഏപ്രിൽ അവസാനത്തിൽ വിവാഹം വിളിക്കാൻ വീട്ടിൽ വന്ന ഒരാളിൽ നിന്നാണ് അവർക്ക് രോഗം ലഭിച്ചത്. രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് ആയി. ശക്തമായ ശ്വാസം മുട്ടലിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്‌തെങ്കിലും ഇന്ന് മരണത്തിന് കീഴടങ്ങി. ഞങ്ങൾക്ക് ഇത് വിശ്വസിക്കാൻ കഴിയാവുന്നതിനും അപ്പുറമാണ്. എന്റെ അമ്മയ്ക്ക് അവരുമായി ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുമ്പോൾ പോലും സ്വപ്നത്തിൽ പോലും ഇങ്ങനെ ഒരു മരണത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാവില്ല. 64 വയസ്സായ അവർക്ക് രണ്ടു ഡോസ് വാക്‌സീനും എടുത്തതാണ്. ഞാൻ കേട്ടിട്ടുള്ളത് രണ്ടു ഡോസ് വാക്‌സിൻ എടുത്താൽ രോഗം കഠിനമാകില്ല എന്നാണ്. പക്ഷേ അത് തെറ്റാണ്. ഡബിൾ വാക്‌സിൻ എടുത്താലും നിങ്ങൾ സേഫ് അല്ല. വാക്‌സീൻ പലർക്കും ഒരു കവചമായി പ്രവർത്തിച്ചേക്കാം. എന്നാൽ അത് ഒരു ഉറപ്പായ കാര്യമല്ല. അവർ ചെറിയ രോഗ ലക്ഷണങ്ങൾ കാണിച്ചപ്പോൾ തന്നെ ടെസ്റ്റ് നടത്തിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

നിങ്ങൾ ഇത് വായിക്കുന്നുണ്ടെങ്കിൽ, ഇനിപ്പറയുന്നവ മനസിലാക്കി നിങ്ങളുടെ പ്രിയപ്പെട്ടവരോടും പറയുക: 

1. ഞങ്ങളുടെ കുടുംബത്തിലെ രണ്ട് വാക്സീനുകളും എടുത്ത ഒരാളെ ഞങ്ങൾക്ക് നഷ്ടമായി. അതിനാൽ നിങ്ങൾ വാക്സിൻ എടുത്തിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ, നിങ്ങളുടെ സുരക്ഷാ മുൻകരുതലുകൾ അതേപടി തുടരുക. 

2. ചെറിയ ലക്ഷണങ്ങൾ കണ്ടാൽ പോലും ടെസ്റ്റ് ചെയ്യുക. വൈറസ് ബാധിച്ചാൽ ഉടനുള്ള ചികിത്സ കൊണ്ട് മാത്രമേ നിങ്ങൾക്ക് ഇതിനെ നേരിടാൻ‌ കഴിയൂ. 

3. വീട്ടിൽ തന്നെ തുടരുക. മറ്റ് വീടുകൾ സന്ദർശിക്കുന്നത് നിർത്തുക. ഇത് നിങ്ങൾക്കും മറ്റുള്ളവർക്കും അപകടം ഉളവാക്കും. 

മോളി അമ്മൂമ്മ സമാധാനത്തിൽ വിശ്രമിക്കുക. ഞങ്ങൾക്ക് നിങ്ങളെ അവസാനമായി കാണാൻ കഴിഞ്ഞില്ല എന്നത് ഞങ്ങളെ വേദനിപ്പിക്കുന്നു. നിങ്ങളുടെ സഹോദരി, കുട്ടികൾ, കൊച്ചുമക്കൾ, എന്റെ അമ്മ, അപ്പപ്പൻ എന്നിവർ നിങ്ങളെ മിസ് ചെയ്യുമെന്നും എല്ലാ ദിവസവും നിങ്ങളെക്കുറിച്ച് ചിന്തിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ ശബ്ദവും “അമ്മുസേ” എന്ന വിളിയും എനിക്ക് ഇപ്പോഴും കേൾക്കാനാകും. നിങ്ങളുടെ ശബ്ദം ഒരിക്കലും എന്റെ ഓർമ്മയിൽ നിന്ന് പോകില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മലയാളത്തിലെ ത്രില്ലിംങ്ങ് മിസ്റ്ററി ചിത്രം ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു
പതിനെട്ടാം ദിവസം 16.5 കോടി, കളക്ഷനില്‍ അത്ഭുതമായി ധുരന്ദര്‍