വലുതായപ്പോള്‍ തുണി ഇഷ്‍ടല്ലാതായെന്ന് കമന്റ്, രൂക്ഷമായി പ്രതികരിച്ച് അഹാന കൃഷ്‍ണ

Published : Jan 24, 2023, 11:56 AM IST
വലുതായപ്പോള്‍ തുണി ഇഷ്‍ടല്ലാതായെന്ന് കമന്റ്, രൂക്ഷമായി പ്രതികരിച്ച് അഹാന കൃഷ്‍ണ

Synopsis

അഹാന കൃഷ്‍ണ തന്റെ ഫോട്ടോയ്‍ക്കുവന്ന മോശം കമന്റും അതിന് താൻ നല്‍കിയ മറുപടിയും ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവയ്‍ക്കുകയും ചെയ്‍തു.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അഹാന കൃഷ്‍ണ. സാമൂഹ്യമാധ്യമങ്ങളിലും സജീവമായ നടിയാണ് അഹാന. അഹാന അടുത്തിടെ പങ്കുവെച്ച സുഹൃത്തിനൊപ്പമുള്ളള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. അതിന് വന്ന ഒരു മോശം കമന്റിനോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ അഹാന കൃഷ്‍ണ.

വലുതായപ്പോള്‍ തുണി ഇഷ്‍ടല്ലാതായി എന്നായിരുന്നു ഒരാള് കമന്റ് എഴുതിയത്. അല്ല, നാട്ടുകാര്‍ എന്തു പറയും എന്നത് മൈൻഡ് ചെയ്യാതായി വലുതായപ്പോള്‍ എന്നായിരുന്നു അഹാന കൃഷ്‍ണയുടെ മറുപടി. തന്റെ മറുപടി അഹാന ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവയ്‍ക്കുകയും ചെയ്‍തു. ഒട്ടേറെ പേരാണ് അഹാനയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

സംവിധായിക എന്ന നിലയിലും പ്രേക്ഷകപ്രീതി സ്വന്തമാക്കിയ നടിയാണ് അഹാന കൃഷ്‍ണ. 'തോന്നല്‍' എന്ന മ്യൂസിക് വീഡിയോയുടെ സംവിധായികയായിട്ടായിരുന്നു അഹാന കൃഷ്‍ണ തിളങ്ങിയത്. ഗോവിന്ദ് വസന്ത ആയിരുന്നു 'തോന്നലി'ന്റെ സംഗീത സംവിധായകൻ. അഹാന കൃ്‍ണ തന്നെയായിരുന്നു തന്റെ മ്യൂസിക് വീഡിയോയില് അഭിനയിച്ചതും.

രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം 'ഞാന്‍ സ്റ്റീവ് ലോപ്പസി'ല്‍ 'അഞ്‍ജലി' എന്ന നായികാ കഥാപാത്രത്തെ  അവതരിപ്പിച്ചുകൊണ്ടാണ് അഹാന കൃഷ്‍ണ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വലിയ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി 'ഞാന്‍ സ്റ്റീവ് ലോപ്പസ്' മാറി. അഹാന കൃഷ്‍ണയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള', 'ലൂക്ക', 'പതിനെട്ടാം പടി', 'പിടികിട്ടാപ്പുള്ളി' എന്നീ ചിത്രങ്ങളിലും അഹാന കൃഷ്‍ണയയുടേതായി പുറത്തെത്തി. 'നാന്‍സി റാണി', 'അടി' എന്നിവയാണ് അഹാന അഭിനയിച്ചതില്‍ പുറത്തുവരാനുള്ള ചിത്രങ്ങള്‍. അഹാന കൃഷ്‍ണ വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ ചെയ്‍തിട്ടുള്ളൂവെങ്കിലും ശ്രദ്ധയാകര്‍ഷിക്കുന്നത് കഥാപാത്രങ്ങളുടെ വ്യത്യസ്‍തതയിലൂടെയാണ്.

Read More: അമ്പരപ്പിക്കുന്ന വിജയം, ചിരഞ്‍ജീവി തിയറ്ററുകളില്‍ സ്വന്തമാക്കിയത് വമ്പൻ നേട്ടം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

എക്കോയിലെ 'കുര്യച്ചന്‍' ഇനി ഫഹദിനൊപ്പം; ചിത്രീകരണം ഹൈദരാബാദില്‍
'മതം മാറിയപ്പോൾ മുഷിഞ്ഞ വസ്ത്രം മാറ്റി പുതിയ വസ്ത്രം ധരിച്ച ഫീലായിരുന്നു, മുസ്‌ലിം ട്രഡീഷൻ അനുസരിച്ച് ജീവിച്ചിട്ടില്ല..'; തുറന്നുപറഞ്ഞ് ലക്ഷ്മിപ്രിയ