
സനല്‍കുമാര്‍ ശശിധരന്റെ ഏറ്റവും പുതിയ ചിത്രം 'അഹറി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. അപകടം നിറഞ്ഞ ഹിമാലയന്‍ മലനിരകളിലെ ട്രെക്കിംഗ് വിഷയമായ ചിത്രത്തിന്റെ മലയാളത്തിലെ പേര് 'കയറ്റം' എന്നാണ്. മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണവും അവരാണ്. ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
റോട്ടര്‍ഡാം ചലചിത്രമേളയില്‍ ഹിവോസ് ടൈഗര്‍ പുരസ്‌കാരം നേടിയ എസ് ദുര്‍ഗ്ഗക്കും ഈ വര്‍ഷത്തെ വെനീസ് മേളയില്‍ മത്സരവിഭാഗത്തില്‍ ഇടം പിടിച്ച ചോലയ്ക്കും ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഹര്‍ (കയറ്റം). ജോസഫ് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്‌സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോണിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളില്‍ എത്തുന്നു.
പത്ത് പാട്ടുകളിലൂടെ സംഗീതം അടിമുടി നിറഞ്ഞ ഈ സിനിമയിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് രതീഷ് ഈറ്റില്ലമാണ്. മലയാളത്തിന് പൂറമേ ഈ സിനിമയ്ക്കായി രൂപപ്പെടുത്തിയ അഹര്‍ സംസ എന്ന ഭാഷയിലും ഇതിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നു. നിവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ