ഞങ്ങളുടെ 1000 പ്രസം​ഗത്തെക്കാൾ എഫക്ട്..; വാഴ 2 കണ്ട് മനംനിറഞ്ഞ് കെസി, ഹാഷിറിനും ​ഗ്യാങ്ങിനും അഭിനന്ദനം

Published : Apr 13, 2026, 01:45 PM IST
vaazha 2

Synopsis

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കുടുംബസമേതം 'വാഴ 2' സിനിമ കണ്ടു. ഇൻസ്റ്റാഗ്രാം താരങ്ങളടക്കമുള്ള അഭിനേതാക്കളെയും സംവിധായകൻ, തിരക്കഥാകൃത്ത് എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു.

തിയറ്ററുകളിൽ മികച്ച വിജയം നേടി പ്രദർശനം തുടരുന്ന വാഴ 2കണ്ട് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. സിനിമ കണ്ടതിനു പിന്നാലെ അഭിനേതാക്കളെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച അദ്ദേഹം സാവിൻ സായ്ക്കും വിപിൻ ദാസിനും അഭിനന്ദനങ്ങൾ അറിയിച്ചു. ഭാര്യയ്ക്കും മകൾക്കും ഒപ്പമായിരുന്നു കെ സി വേണു​ഗോപാൽ സിനിമ കാണാൻ തിയറ്ററിൽ എത്തിയത്.

"വാഴ 2 കുടുംബത്തോടൊപ്പം കണ്ടു. ഇൻസ്റ്റഗ്രാം റീൽ താരങ്ങളായ ഹാഷിറും ടീമും മറ്റു അഭിനേതാക്കളും എത്ര മനോഹരമായാണ് അവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ കണ്ടതിനു പിന്നാലെ അഭിനേതാക്കളെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർക്കും, സംവിധാനം നിർവഹിച്ച സവിൻ എസ്.എക്കും രചന നിർവഹിച്ച വിപിൻ ദാസിനും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ", എന്നായിരുന്നു കെ സി വേണു​ഗോപാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം ഹാഷിർ ​ഗ്യാങ്ങിനോട് സംസാരിച്ച വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

"ഞാൻ ഇപ്പോൾ സിനിമ കണ്ട് ഇറങ്ങിയതെ ഉള്ളൂ. ഞങ്ങളൊക്കെ ഒരായിരം പ്രസം​ഗങ്ങൾ നടത്തുന്നതിനെക്കാൾ എഫ്ക്ടീവ് ആണ് ഈ ഒരൊറ്റ സിനിമ. മികച്ചൊരു സിനിമ. മയക്കുമരുന്നിന് എതിരായ, പാരൻസിന് വേണ്ടിയുള്ള, ജൻസിക്ക് വേണ്ട, തുടങ്ങിയവയ്ക്കുള്ള സന്ദേശം കൂടിയാണ് സിനിമ. നിങ്ങൾ ബി​ഗ് സ്ക്രീനിൽ വന്നതോട് കൂടി ചരിത്രം സൃഷ്ടിച്ചു. അങ്ങനെയാണ് എനിക്ക് തോന്നുന്നത്. വളരെ ഇഷ്ടപ്പെട്ടു. പരസ്പരമുള്ള സ്നേഹം വളരെ മനോഹരമായി നിങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. നേരിട്ട് കാണണം. സിനിമയുടെ അനുഭവം അറിയാൻ താല്പര്യമുണ്ട്. ഇനിയും ഇങ്ങനെ ഉള്ള നല്ല സിനിമകളുമായി വരണം"എന്നാണ് കെ സി വേണു​ഗോപാൽ വീഡിയോയിൽ പറഞ്ഞത്. ഒപ്പം ഭാര്യയും മക്കളും ആശംസ അറിയിച്ചിട്ടുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

രണ്ടാഴ്ചയ്ക്കിടെ മലയാളത്തിൽ 3 സ്വീകലുകൾ, മൂന്നും ഹിറ്റ്; മൂന്നിലും കോമൺ ആയി ആ നടൻ
'അവൾ മദ്യപിക്കില്ല, പക്ഷേ പുലർച്ചെ 2 മണിയാകുമ്പോൾ ഹൈപ്പറാവും..'; കീർത്തി സുരേഷിനെ കുറിച്ച് സാമന്ത