
ലക്ഷദ്വീപ് വിഷയത്തില്‍ ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയായ ഐഷ സുൽത്താന സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. 'ഫ്ലഷ്' എന്നാണ് ചിത്രത്തിന്റെ പേര്. സംവിധായകൻ അരുൺ ഗോപി, ആന്റോ ജോസഫ്, ബാദുഷ ഉൾപ്പടെ സിനിമ മേഖലയിൽ നിന്നുള്ള നിരവധിപ്പേർ ഫസ്റ്റ് ലുക്ക് പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തിന്റെ കഥയെഴുതി സംവിധാനം ചെയ്യുന്നത് ഐഷ സുൽത്താന തന്നെയാണ്. ബീന കാസിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ബീന കാസിമാണ് ചിത്രം നിർമ്മിക്കുന്നത്. കെ ജി രതീഷ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം വില്യം ഫ്രാൻസിസ്, എഡിറ്റിങ്ങ് നൗഫൽ അബ്ദുള്ള എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.
ഒരു വാക്കിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട തന്റെ ജീവിതം സിനിമയാക്കാൻ ആലോചിക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിൽ ഐഷ അറിയിച്ചിരുന്നു. പ്രതീക്ഷിക്കാത്ത ഒരു കാര്യം, പ്രതീക്ഷിക്കാത്ത രീതിയിൽ വളർന്നു, മറ്റ് ആളുകൾ അതിനെ പല രീതിയിൽ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. പലരും രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട വാർത്ത ചാനലിൽ കാണാറുണ്ട്. അവരും എന്നെ പോലെയുള്ള ആൾക്കാരായിരിക്കാം. ഇതെന്റെ സ്വന്തം അനുഭവമാണ്. അത് കൊണ്ട് തന്നെയാണ് ഇത് സിനിമയാക്കാൻ ആലോചിക്കുന്നതെന്നായിരുന്നു ഐഷ പറഞ്ഞിരുന്നത്.
ചാനൽ ചർച്ചയിൽ ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സർക്കാരിന്‍റെ ബയോ വെപ്പണാണെന്ന പ്രസ്തതാവനയാണ് ഐഷയ്ക്കെതിരായ രാജ്യദ്രോഹ കേസിലേക്ക് നയിച്ചത്. ബിജെപി ലക്ഷദ്വീപ് ഘടകമാണ് പരാതി നൽകിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ