സ്വതന്ത്ര സംവിധായികയായി ഐഷ സുല്‍ത്താന, ഫ്ലഷിന്റെ ടൈറ്റില്‍ ലുക്ക് പുറത്ത്

Web Desk   | Asianet News
Published : Aug 16, 2020, 10:59 AM ISTUpdated : Aug 16, 2020, 01:25 PM IST
സ്വതന്ത്ര സംവിധായികയായി ഐഷ സുല്‍ത്താന, ഫ്ലഷിന്റെ ടൈറ്റില്‍ ലുക്ക് പുറത്ത്

Synopsis

ഐഷ സുല്‍ത്താന സംവിധാനം ചെയ്യുന്ന സിനിമയാണ് ഫ്ലഷ്.

സഹ സംവിധായികയായി ശ്രദ്ധേയയായ ഐഷ സുല്‍ത്താന സ്വതന്ത്ര സംവിധായികയാകുന്നു. ഫ്ലഷ് എന്ന സിനിമയാണ് ഐഷ സുല്‍ത്താന സംവിധാനം ചെയ്യുന്നത്. ഐഷ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പുറത്തുവിട്ടു. ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കുമെന്ന് പുറത്തുവിട്ടിട്ടില്ല. ലക്ഷദ്വീപിന്‍റെ പശ്ചാത്തലത്തിൽ സ്‍ത്രീ കേന്ദ്രീകൃതമായ കഥയാകും ചിത്രം പറയുക.

വിഷ്‍ണു പണിക്കര്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. നൗഫൽ അബ്‍ദുള്ളയാണ് എഡിറ്റര്‍. കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് നവംബർ അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.  സ്റ്റെഫി സേവ്യർ ആണ് കോസ്റ്റ്യൂം ഡിസൈനര്‍. പി ആർ സുമേരൻ ആണ് പിആര്‍ഒ. പുതുമുഖ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളായി എത്തുക.

PREV
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ