'കാത്തിരിക്കുമ്പോഴാണ് സ്‍നേഹത്തിന് മൂല്യമേറുന്നത്', തമിഴ് സിനിമയിലെ ഗാനത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്‍മി

Published : May 20, 2021, 12:01 PM IST
'കാത്തിരിക്കുമ്പോഴാണ് സ്‍നേഹത്തിന് മൂല്യമേറുന്നത്', തമിഴ് സിനിമയിലെ ഗാനത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്‍മി

Synopsis

ജഗമേ തന്തിരത്തിലെ ഗാനത്തിന്റെ റിലീസ് തിയതി പുറത്തുവിട്ട് ഐശ്വര്യ ലക്ഷ്‍മി.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്‍മി. ചുരുങ്ങിയ കാലം കൊണ്ടാണ് ഐശ്വര്യ ലക്ഷ്‍മി മലയാളത്തിലെ മുൻനിര നായികയായി മാറിയത്. ഞെണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെയായിരുന്നു ഐശ്വര്യ ലക്ഷ്‍മി നായികയായത്. ഇപോഴിതാ ഐശ്വര്യ ലക്ഷ്‍മി നായികയാകുന്ന തമിഴ്‍ സിനിമയിലെ ഗാനത്തെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

ധനുഷിന്റെ നായികയായി എത്തുകയാണ് ഐശ്വര്യ ലക്ഷ്‍മി. കാര്‍ത്തിക് സുബരാജ് സംവിധാനം ചെയ്യുന്ന ജഗമേ തന്തിരം എന്ന സിനിമയിലാണ് ഐശ്വര്യ ലക്ഷ്‍മി നായികയാകുന്നത്. സിനിമയില്‍ മികച്ച ഒരു കഥാപാത്രമാണ് ഐശ്വര്യ ലക്ഷ്‍മിക്കുള്ളത്. ചിത്രത്തിലെ ഗാനം 22ന് പുറത്തുവിടുമെന്നാണ് ഐശ്വര്യ ലക്ഷ്‍മി അറിയിച്ചിരിക്കുന്നത്.

മലയാളി താരം ജോജു ജോര്‍ജും ചിത്രത്തില്‍ അഭിനയിക്കുന്നത്.

കാത്തിരിക്കുമ്പോഴാണ് സ്‍നേഹത്തിന് മൂല്യമേറുന്നത്, എന്നും എന്നാണ് അവര്‍ പറയുന്നത് എന്ന് ഗാനം പുറത്തുവിടുമെന്ന തിയതി അറിയിച്ച് ഐശ്വര്യ ലക്ഷ്‍മി എഴുതുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

400 കോടി ക്ലബ്ബിലേക്ക് ഇനി കുറച്ച് ദൂരം മാത്രം; വമ്പൻ നേട്ടവുമായി 'ഹനുമാൻ അൻഷ്'
പ്രദർശനാനുമതി ലഭിച്ച 23 ചിത്രങ്ങൾ ഐഡിഎസ്എഫ്എഫ്കെയില്‍ ഇന്ന് മുതൽ