ഡെലിഗേറ്റുകൾ പുതുക്കിയ സമയക്രമം ശ്രദ്ധിക്കണമെന്ന് സംഘാടകർ

18-ാമത് അന്താരാഷ്ട്ര ഹ്രസ്വചിത്ര-ഡോക്യുമെന്ററി മേളയിൽ പുതുതായി പ്രദർശനാനുമതി ലഭിച്ച മൂന്ന് മത്സരവിഭാഗ ചിത്രങ്ങള്‍ ഉൾപ്പെടെ 23 ചിത്രങ്ങളുടെ പ്രദർശന സമയക്രമം നിശ്ചയിച്ചു. കോമ്പറ്റീഷൻ ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ ഷിജിൻ വി. സംവിധാനം ചെയ്ത മലയാളം-തമിഴ് ചിത്രമായ ഗ്ലോബ് സെപ്റ്റംബർ 27-ന് ഉച്ചയ്ക്ക് 2.30-ന് കൈരളി തിയറ്ററിൽ പ്രദർശിപ്പിക്കും. മറാത്തി ചിത്രമായ ഭിന്തീല പാഠ് സെപ്റ്റംബർ 28-ന് രാവിലെ 11.30-നും കൻഹയ്യ ത്രിവേദിയുടെ എ ഹാൻഡ്‌ഷേക്ക് അതേദിവസം വൈകുന്നേരം 6.15-നും കൈരളിയിൽ കാണാം. ഫോക്കസ് ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ ഉൾപ്പെട്ട മദർ ടംഗ്, കത്‌പുത്‌ലിയാ എന്നീ ഹിന്ദി ചിത്രങ്ങളുടെ പ്രദർശനം സെപ്റ്റംബർ 27-ന് രാവിലെ 11.15-ന് ശ്രീ തിയേറ്ററിൽ നടക്കും.

ഇന്റർനാഷണൽ ഫിക്ഷൻ വിഭാഗത്തിലെ ചിത്രങ്ങളായ പോർഡെൻട്രോ, മെലറ്റോണിൻ, റാഹ എന്നിവ സെപ്റ്റംബർ 28-ന് രാത്രി 8.15-ന് ശ്രീ തിയേറ്ററിൽ. ഇന്റർനാഷണൽ നോൺ-ഫിക്ഷൻ വിഭാഗത്തിൽ ലൂക്രീഷ്യ മാർക്കലിന്റെ ഔവർ ലാൻഡ് സെപ്റ്റംബർ 30-ന് ഉച്ചയ്ക്ക് 2.15-ന് നിളയിലും, ലോറ പോയിട്രാസും മാർക്ക് ഒബെൻഹൗസും ചേർന്ന് സംവിധാനം ചെയ്ത കവർ-അപ്പ് സെപ്റ്റംബർ 29-ന് രാത്രി 8.30-ന് കൈരളിയിലും പ്രദർശിപ്പിക്കും. 58th എന്ന ചിത്രം സെപ്റ്റംബർ 27-ന് രാത്രി 8.15-ന് ശ്രീ തിയേറ്ററിലും, പ്ലാൻ കോൺട്രാപ്ലാൻ സെപ്റ്റംബർ 30-ന് രാവിലെ 9.30-ന് കൈരളിയിലും കാണാം. കൂടാതെ മെമ്മറീസ് ഓഫ് എ വിൻഡോ സെപ്റ്റംബർ 30 ന് രാവിലെ 9.30 ന് കൈരളി, പുട്ട് യുവർ സോൾ ഓൺ യുവർ ഹാന്റ് ആൻഡ് വാക്ക് സെപ്റ്റംബർ 30 ന് രാവിലെ 9.30 ന് നിള, മൈ ഫാദർ ആൻഡ് ഖദ്ദാഫി സെപ്റ്റംബർ 28 ന് രാത്രി 8.30 കൈരളി, സൈലൻസ്ഡ് സെപ്റ്റംബർ 28 ന് ന് രാത്രി 8.15 ന് നിള, ദി മാച്ച് സെപ്റ്റംബർ 30 ന് രാവിലെ 9.30 ന് നിള എന്നിങ്ങനെ പ്രദർശിപ്പിക്കും.

ഫെസ്റ്റിവൽ വിന്നേഴ്‌സ് വിഭാഗത്തിൽ ബേർഡ്‌സ് ഓഫ് വാർ സെപ്റ്റംബർ 30-ന് രാവിലെ 11.30-ന് കൈരളിയിലും, ഗൈഡഡ് ടൂർ സെപ്റ്റംബർ 30-ന് രാവിലെ 9.15-ന് ശ്രീയിലും, റിഹേഴ്‌സൽസ് ഫോർ എ റെവല്യൂഷൻ സെപ്റ്റംബർ 29-ന് രാത്രി 8.30-ന് ശ്രീയിലും, വൺ ഇൻ എ മില്യൺ സെപ്റ്റംബർ 30-ന് ഉച്ചയ്ക്ക് 2.15-ന് ശ്രീയിലും പ്രദർശിപ്പിക്കും. നേപ്പാളി ചിത്രങ്ങളുടെ പ്രത്യേക വിഭാഗത്തിൽ സുശീൽ സപ്കോട്ടയുടെ ബാൻഡ് എയ്ഡ്സ് സെപ്റ്റംബർ 29-ന് രാവിലെ 9.00-ന് നിള തിയേറ്ററിൽ കാണാം. ഡെലിഗേറ്റുകൾ പുതുക്കിയ സമയക്രമം ശ്രദ്ധിക്കണമെന്ന് സംഘാടകർ അറിയിച്ചു.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming