ഐശ്വര്യ ലക്ഷ്‍മി നായികയായി 'അമ്മു', ട്രെയിലര്‍ പുറത്ത്

Published : Oct 11, 2022, 12:19 PM ISTUpdated : Oct 15, 2022, 07:01 PM IST
ഐശ്വര്യ ലക്ഷ്‍മി നായികയായി 'അമ്മു', ട്രെയിലര്‍ പുറത്ത്

Synopsis

ഐശ്വര്യ ലക്ഷ്‍മി നായികയാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്.

ഐശ്വര്യ ലക്ഷ്‍മി നായികയാകുന്ന പുതിയ ചിത്രമാണ് 'അമ്മു'. തെലുങ്കിലാണ് 'അമ്മു' എന്ന ചിത്രം ഒരുങ്ങിയിരിക്കുന്നത്. ചാരുകേശ് ശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'അമ്മു'വിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

ഒടിടിയില്‍ ഡയറക്ട് റിലീസായിട്ടാണ് ചിത്രം എത്തുക. തെലുങ്കിനു പുറമേ തമിഴ്,മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലും എത്തുന്ന ചിത്രം ഒക്ടോബര്‍ 19ന് ആമസോണ്‍ പ്രൈം വീഡിയോയിലാണ് പ്രീമിയര്‍ ചെയ്യുക. ഐശ്വര്യ ലക്ഷ്‍മിയുടെ കരുത്തുറ്റ ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേത്. സംവിധായകൻ കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം നിര്‍മിക്കുന്നത്.

ഐശ്വര്യ ലക്ഷ്‍മി അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത് തമിഴകത്തിന്റെ ബ്രഹ്‍മാണ്ഡ ചിത്രമായ 'പൊന്നിയിൻ സെല്‍വൻ' ആണ്. 'പൂങ്കുഴലി' എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്‍മി ചിത്രത്തില്‍ അവതരിപ്പിച്ചത്. 'സമുദ്ര കുമാരി' എന്നും പേരുള്ള 'പൂങ്കുഴലി' 'പൊന്നിയിൻ സെല്‍വനി'ലെ നിര്‍ണായകമായ കഥാപാത്രമാണ്. ഐശ്വര്യ ലക്ഷ്‍മിയുടെ പ്രകടനത്തിന് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. 'പൊന്നിയിൻ സെല്‍വൻ' ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് പ്രദര്‍ശനം തുടരുകയാണ്. 'പൊന്നിയിൻ സെല്‍വൻ' ആഗോളതലത്തില്‍ 400 കോടിയിലധികം കളക്ററ്റ് ചെയ്‍തിട്ടുണ്ട്. തമിഴ്‍നാട്ടില്‍ ഏറ്റവും വേഗത്തില്‍ 100 കോടി കളക്റ്റ് ചെയ്യുന്ന ചിത്രമെന്ന റെക്കോര്‍ഡും 'പൊന്നിയിൻ സെല്‍വൻ' സ്വന്തമാക്കിയിട്ടുണ്ട്.

'കുമാരി' എന്ന ചിത്രമാണ് ഐശ്വര്യ ലക്ഷ്‍മിയുടേതായി മലയാളത്തില്‍ ഒരുങ്ങുന്നത്. നിര്‍മ്മല്‍ സഹദേവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ നിര്‍മല്‍ സഹദേവനും സച്ചിൻ രാംദാസും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രീജിത്ത് സാംരഗ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. ജിഗ്‍മെ ടെൻസിംഗ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രം നിര്‍മിക്കുന്നത്.

Read More: 'പ്രചോദനത്തിന്റെ തണല്‍ മരമാണ് അമിതാഭ് ബച്ചൻ', ആശംസകളുമായി മോഹൻലാല്‍

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്