
മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലാകെ ആരാധകരുള്ള താരമാണ് ഐശ്വര്യ ലക്ഷ്‍മി. 'പൊന്നിയിൻ സെല്‍വൻ' എന്ന ഹിറ്റ് ചിത്രത്തിലെ കഥാപാത്രമായി ഐശ്വര്യ ലക്ഷ്‍മി പ്രേക്ഷകരുടെയാകെ പ്രിയങ്കരിയായി. ഐശ്വര്യ ലക്ഷ്‍മി സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ്. നടൻ അര്‍ജുൻ ദാസിനൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിച്ച ഊഹോപോഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ ഐശ്വര്യ ലക്ഷ്‍മി.
അര്‍ജുൻ ദാസിനൊപ്പമെടുത്ത ഫോട്ടോ ഹൃദയ ചിഹ്‍നം ചേര്‍ത്ത് പങ്കുവെച്ചതുകണ്ട് ഐശ്വര്യ ലക്ഷ്‍മി പ്രണയത്തിലാണ് എന്ന് വാര്‍ത്തകള്‍ വന്നു. അങ്ങനെ സംശയം ഉന്നയിച്ച് ആരാധകര്‍ രംഗത്ത് വരികയും ചെയ്‍തു. ഇക്കാര്യത്തില്‍ ഐശ്വര്യ ലക്ഷ്‍മി വ്യക്തത വരുത്തിയിരിക്കുകയാണ് ഇപ്പോള്‍. എന്റെ അവസാനത്തെ പോസ്റ്റിനെ കുറിച്ച് എന്ന് പറഞ്ഞാണ് ഐശ്വര്യ ലക്ഷ്‍മി കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. ഇത് ഇത്രത്തോളം ചര്‍ച്ചയായി മാറുമെന്ന് ഞാൻ പ്രതീക്ഷിച്ചിച്ച, ഞങ്ങള്‍ കാണാനിടയായി. ഒരു ഫോട്ടോയെടുത്തു. ഞാൻ അത് പോസ്റ്റ് ചെയ്‍തു. ഞങ്ങള്‍ സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം മുതല്‍ എനിക്ക് മെസേജ് അയക്കുന്ന അര്‍ജുൻ ദാസിന്റെ ആരാധകരോട് പറയാനുള്ളത് അദ്ദേഹം നിങ്ങളുടേതാണ് എന്നും ഐശ്വര്യ ലക്ഷ്‍മി സാമൂഹ്യ മാധ്യമത്തില്‍ പറഞ്ഞിരിക്കുന്നു.
'ഗാട്ട കുസ്‍തി' എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ ഐശ്വര്യ ലക്ഷ്‍മിയുടേതായി പ്രദര്‍ശനത്തിന് എത്തിയത്. വിഷ്‍ണു വിശാലായിരുന്നു ചിത്രത്തിലെ നായകൻ. മികച്ച പ്രതികരണം തിയറ്ററുകളില്‍ നിന്ന് ചിത്രത്തിന് നേടാനായിരുന്നു. ചെല്ല അയ്യാവു സംവിധാന ചെയ്‍ത ചിത്രം ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങിയ സ്‍പോര്‍ട്സ്‍ ഡ്രാമയാണ്.
ഐശ്വര്യ ലക്ഷ്‍മി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ മലയാള ചിത്രമാണ് 'കുമാരി'. നിര്‍മല്‍ സഹദേവാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. നിര്‍മല്‍ സഹദേവിനൊപ്പം ഫസല്‍ ഹമീദും തിരക്കഥാരചനയില്‍ പങ്കാളിയായിരിക്കുന്നു. മികച്ച പ്രതികരമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ചിത്രം തിയേറ്ററുകളിലെത്തിച്ചിരിക്കുന്നു. ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി എബ്രഹാം. പിആർഒ പ്രതീഷ് ശേഖർ. മേക്ക്‌അപ്പ് അമൽ ചന്ദ്രൻ. കൈതപ്രം ജ്യോതിഷ് കാശി, ജോ പോൾ എന്നിവരും ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. ചീഫ് അസ്സോസിയേറ്റ് ബോബി സത്യശീലൻ, ബാക്ക്ഗ്രൗണ്ട് സ്‌കോർ ജേക്സ് ബിജോയ്, മണികണ്ഠൻ അയ്യപ്പാ, വി എഫ് എക്സ് സനന്ത് ടി ജി, വിശാൽ ടോം ഫിലിപ്പ്, സൗണ്ട് മിക്സിങ് അരവിന്ദ് മേനോൻ, സൗണ്ട് ഡിസൈൻ സിങ്ക് മീഡിയ, സ്റ്റിൽസ് സഹൽ ഹമീദ്, ഡിസൈൻ ഓൾഡ് മംഗ്‌സ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ, മാർക്കറ്റിങ് ബിനു ബ്രിങ് ഫോർത്ത്,ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ