തെലുങ്ക് ബോക്സ് ഓഫീസില്‍ സംക്രാന്തി മത്സരം; ആരാവും ഒന്നാമത്?

Published : Jan 12, 2023, 06:37 PM IST
തെലുങ്ക് ബോക്സ് ഓഫീസില്‍ സംക്രാന്തി മത്സരം; ആരാവും ഒന്നാമത്?

Synopsis

ചിരഞ്ജീവി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന വാള്‍ട്ടര്‍ വീരയ്യയാണ് അടുത്ത റിലീസ്

തമിഴ് ബോക്സ് ഓഫീസിന് പൊങ്കല്‍ പോലെയാണ് തെലുങ്ക് ബോക്സ് ഓഫീസിന് സംക്രാന്തി സീസണ്‍. സൂപ്പര്‍താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെടെ ഈ സീസണില്‍ ഉറപ്പായും ശ്രദ്ധേയ റിലീസുകള്‍ എക്കാലവും സംഭവിക്കാറുണ്ട്. ഇത്തവണത്തെ സംക്രാന്തിക്ക് അഞ്ച് പുതിയ റിലീസുകളാണ് തെലുങ്ക് സിനിമാപ്രേമികള്‍ക്കു മുന്നിലേക്ക് എത്തുക. അതില്‍ രണ്ടെണ്ണം ഇതിനോടകം എത്തിക്കഴിഞ്ഞു. നന്ദമുറി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിര്‍വ്വഹിച്ച വീര സിംഹ റെഡ്ഡി എന്ന ചിത്രത്തിന്‍റെ റിലീസ് ഇന്നായിരുന്നു. അജിത്ത് കുമാറിനെ നായകനാക്കി എച്ച് വിനോദ് ഒരുക്കിയ തുനിവിന്‍റെ തെലുങ്ക് പതിപ്പ് തെഗിമ്പ് ഇന്നലെത്തന്നെ എത്തിയിരുന്നു. തമിഴില്‍ ഇക്കുറി പൊങ്കലിലെ പ്രധാന ചിത്രങ്ങള്‍ ഒരേ ദിനമാണ് എത്തിയതെങ്കില്‍ സംക്രാന്തി റിലീസുകള്‍ ഒരു ദിവസം ഒന്നെന്ന നിലയിലാണ്.

ചിരഞ്ജീവി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന വാള്‍ട്ടര്‍ വീരയ്യയാണ് അടുത്ത റിലീസ്. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നാളെയാണ് എത്തുക. ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രമാണ് ഇത്. ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ രവി തേജയും കാതറിന്‍ ട്രെസയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാണം മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്.

ALSO READ : 25 കോടി ക്ലബ്ബിലേക്ക് ഉണ്ണി മുകുന്ദന്‍; ബോക്സ് ഓഫീസ് കുതിപ്പ് തുടര്‍ന്ന് 'മാളികപ്പുറം'

വിജയ്‍യെ നായകനാക്കി വംശി പൈഡിപ്പള്ളി ഒരുക്കിയ വാരിസിന്‍റെ തെലുങ്ക് പതിപ്പ് വാരസുഡുവിന്‍റെ റിലീസ് 14 ന് ആണ്. അനില്‍ കുമാര്‍ ആല്ല രചനയും സംവിധാനവും നിര്‍വ്വഹിച്ച കല്യാണം കമനീയമാണ് അടുത്ത ചിത്രം. സന്തോഷ് ശോഭനും പ്രിയ ഭവാനി ശങ്കറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.

PREV
Read more Articles on
click me!

Recommended Stories

അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം
എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?