കൊവിഡ്: തമിഴ്‍നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി ഐശ്വര്യ രാജേഷ്

Web Desk   | Asianet News
Published : May 19, 2021, 04:59 PM IST
കൊവിഡ്: തമിഴ്‍നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി ഐശ്വര്യ രാജേഷ്

Synopsis

ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി ഐശ്വര്യ രാജേഷ്.

രാജ്യം അതിതീവ്ര കൊവിഡ് വ്യാപനത്തിന്റെ പിടിയിലാണ്. രണ്ടാം തരംഗത്തില്‍ രാജ്യം വലിയ പ്രതിസന്ധിയിലാണ്. മരണനിരക്കിലും രാജ്യത്തെ കണക്കുകള്‍ ഞെട്ടിക്കുന്നു.  കൊവിഡ് പ്രതിസന്ധി നേരിടുന്ന തമിഴ്‍നാട്ടില്‍ നടി ഐശ്വര്യ രാജേഷ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം സംഭാവന ചെയ്‍തു.

കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്ന് താരങ്ങള്‍ സംഭാവനയുമായി രംഗത്ത് എത്തിയിരുന്നു. തമിഴകത്തിന്റെ തല അജിത്ത് 25 ലക്ഷം രൂപയാണ് സംഭാവന ചെയ്‍തത്. ബാങ്ക് ട്രാൻസ്‍ഫര്‍ വഴി 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നുവെന്ന് അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്രയാണ് അറിയിച്ചത്.

ഓക്സിജൻ കിട്ടാതെ ആള്‍ക്കാര്‍ മരിക്കുന്നുവെന്ന വാര്‍ത്തകളും തമിഴ്‍നാട്ടില്‍ നിന്നുണ്ടായിരുന്നു.

ഭൂമിക എന്ന സിനിമയാണ് ഐശ്വര്യ രാജേഷിന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ളത്.

PREV
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്
സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍