ഐശ്വര്യ രാജേഷ് നായികയായി 'ഫര്‍ഹാന', ഫസ്റ്റ് ലുക്ക് പുറത്ത്

Published : Oct 05, 2022, 06:07 PM IST
ഐശ്വര്യ രാജേഷ് നായികയായി 'ഫര്‍ഹാന', ഫസ്റ്റ് ലുക്ക് പുറത്ത്

Synopsis

ഐശ്വര്യ രാജേഷ് നായികയാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരം ഐശ്വര്യ രാജേഷ് നായികയാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ഫര്‍ഹാന' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 'ഫര്‍ഹാന' എന്ന കഥാപാത്രമായിട്ടു തന്നെയാണ് ചിത്രത്തില്‍ ഐശ്വര്യ രാജേഷ് അഭിനയിക്കുന്നത്. നെല്‍സണ്‍ വെങ്കടേശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടു.

നെല്‍സണ്‍ വെങ്കടേശൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. സെല്‍വരാഘവനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗോകുല്‍ ബെനോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഡ്രീം വാര്യര്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

ഐശ്വര്യ രാജേഷ് നായികയായി മലയാളത്തിലും ഒരു ചിത്രം ഒരുങ്ങുന്നുണ്ട്. 'പുലിമട' എന്നാമ് ചിത്രത്തിന്റെ നായിക. ജോജു ജോര്‍ജ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. എട്ട് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം വേണു ഛായാഗ്രാഹകനാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ലിജോ മോള്‍, ബാലചന്ദ്ര മേനോൻ. ഷിബില, അഭിരാം, റോഷൻ, കൃഷ്‍ണ പ്രഭ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ഡിക്സണ്‍ പൊടുത്താസും സുരാജ് പി എസും ചേര്‍ന്നാണ് നിര്‍മാണം. 'പുലിമട' എന്ന ചിത്രത്തിന്റെ നിര്‍മാണം ഇങ്ക്ലാബ് സിനിമാസിന്റെ ബാനറിലാണ്. രാജീവ് പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബാബുരാജ്. വിനേഷ് ബംഗ്ലാൻ ആണ് ചിത്രത്തിന്റെ കലാസംവിധാനം. മേക്കപ്പ് റോഷൻ. 'പുലിമട' എന്ന പുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജേക്സ് ബിജോയ്. വസ്‍ത്രാലങ്കാരം സുനില്‍ റഹ്‍മാൻ, സ്റ്റെഫി.

ഐശ്വര്യ രാജേഷിന്റേതായി തമിഴില്‍ റിലീസ് ചെയ്യാനുള്ള ചിത്രം 'ധ്രുവ നച്ചത്തിരം' ആണ്. വിക്രം ആണ് ചിത്രത്തില്‍ നായകൻ. ഗൗതം വാസുദേവ് മേനോൻ ചിത്രം സംവിധാനം ചെയ്യുന്നത്. ഗൗതം വാസുദേവ് മേനോന്റെ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും.

Read More: ഇന്ദ്രജിത്തിന്റെ ക്ലിക്കില്‍ മോഹൻലാല്‍, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക