ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തില്‍ സുരാജ്, ടെക്‌സ്‌ലയുടെ ചിത്രീകരണം തുടങ്ങി

Published : Jun 02, 2026, 12:46 PM IST
Suraj Venjaramoodu

Synopsis

ജയ്‍യും പ്രധാന വേഷത്തില്‍ എത്തുന്നു.

കണ്ണൻ രവി ഗ്രൂപ്പിന്റെ കണ്ണൻ രവി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഒൻപതാമത് ചിത്രമായ "ടെക്‌സ്‌ല" യുടെ ചിത്രീകരണം തുടങ്ങി. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. കണ്ണൻ രവി നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം ദീപക് രവിയാണ്. യുവാൻ ശങ്ക രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

ആനന്ദ് രാജ്, ജി എം സുന്ദർ, ജോർജ് മരിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഈ ചിത്രത്തിലൂടെ, തമിഴ്നാട്ടിലെ സൂപ്പർസ്റ്റാറിന്റെ കുടുംബവുമായി സഹകരിക്കുന്നതിൽ താൻ അഭിമാനിക്കുന്നു എന്നും, തന്റെ യാത്രയുടെ തുടക്കത്തിൽ തന്നെ അത്തരമൊരു അവസരം ലഭിച്ചുവെന്നത് ഒരു അനുഗ്രഹമായി കണക്കാക്കുന്നു എന്നും നിർമ്മാതാവ് കണ്ണൻ രവി പറഞ്ഞിരുന്നു. മികച്ച കലാകാരനും പ്രിയപ്പെട്ട സുഹൃത്തുമായ സുരാജ് വെഞ്ഞാറമൂടിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും അദ്ദേഹം വ്യക്തമാക്കി. ഇത് ദീർഘവും അർത്ഥവത്തായതുമായ ഒരു യാത്രയുടെ തുടക്കം മാത്രമാണെന്ന് താൻ വിശ്വസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ചിത്രത്തിന്റെ കഥയും അതിൽ താൻ അവതരിപ്പിക്കുന്ന കഥാപാത്രവും അങ്ങേയറ്റം ആകർഷകമാണ് എന്ന് നടൻ സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞിരുന്നു. ഈ പ്രോജക്റ്റിൽ സംവിധായികയായ ഐശ്വര്യ രജനികാന്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ താൻ ശരിക്കും സന്തുഷ്ടനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൊസ്റ്റാൾജിയ പകരുന്ന മുഹൂർത്തങ്ങൾ ഏറെ നിറഞ്ഞ ഒരു ഫീൽ ഗുഡ് ഡ്രാമയാണ് ചിത്രമെന്ന സൂചനയാണ് ഇതിന്റെ ടൈറ്റിൽ ടീസർ നൽകുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും. ഇതിനോടകം നാല് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഐശ്വര്യ രജനികാന്ത് ഒരുക്കാൻ പോകുന്ന അഞ്ചാം ചിത്രമാണ് "ടെക്‌സ്‌ല". ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത് യു വൺ റെക്കോർഡ്‌സ് ആണ്. ധനുഷ് നായകനായ 3 , ഗൗതം കാർത്തിക് നായകനായ വെയ് രാജ വെയ്, സിനിമാ വീരൻ എന്ന് പേരുള്ള ഡോക്യുമെന്ററി ചിത്രം, രജനികാന്ത്, വിഷ്‍ണു വിശാൽ, വിക്രാന്ത് എന്നിവർ വേഷമിട്ട ലാൽ സലാം എന്നീ ചിത്രങ്ങൾ ആണ് ഐശ്വര്യ രജനികാന്ത് നേരത്തെ ഒരുക്കിയിട്ടുള്ളത്.

അടുത്തിടെ സൂപ്പർ ഹിറ്റായ ജീവ - നിതീഷ് സഹദേവ് ചിത്രം 'തലൈവർ തമ്പി തലൈമയിൽ' നിർമ്മിച്ചതും കണ്ണൻ രവി ആയിരുന്നു. ഈ ചിത്രം കൂടാതെ, രാവണകൂട്ടം എന്ന ചിത്രവും നിർമ്മിച്ചിട്ടുള്ള കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ഇനി വരാനുള്ള ചിത്രങ്ങൾ ബാംഗ് ബാംഗ്, ജീവ 46 , ബോസ് വെങ്കട് ചിത്രം, ഗൗതം കാർത്തിക് ചിത്രം, ഉമാപതി രാമയ്യ ചിത്രം എന്നിവയാണ്. ഹെഡ് ഓഫ് ഓപ്പറേഷൻസ്- ശ്രീനാഥ് വിശ്വനാഥൻ, മാർക്കറ്റിങ് ആൻഡ് പ്രമോഷൻസ് - ഡിഇസി, പിആർഒ- ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ആ സീനില്‍ ഇല്ലാത്തതിന് അന്ന് പറഞ്ഞ കാരണം ശബരിമല യാത്ര, ഇന്ന് ദീപാവലി; ജയറാമിന് വിമര്‍ശനം
'എന്റെ മരിപ്പിനുള്ള ചായ കൊടുക്കാറായിട്ടില്ല, ഞാൻ ചത്തിട്ടില്ല'; വ്യാജവാർത്തകളോട് പ്രതികരിച്ച് ജുവൽ മേരി