അജയ് വാസുദേവും നിഷാദ് കോയയും ഒന്നിക്കുന്ന ചിത്രം ചിത്രീകരണം പൂര്‍ത്തിയായി

Published : Apr 10, 2023, 01:16 PM IST
അജയ് വാസുദേവും നിഷാദ് കോയയും ഒന്നിക്കുന്ന ചിത്രം ചിത്രീകരണം പൂര്‍ത്തിയായി

Synopsis

ആക്ഷൻ സൈക്കോ ത്രില്ലർ ഗണത്തിലുള്ള ചിത്രമാണ് ഇത്.

അജയ് വാസുദേവ് പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. തിരക്കഥാകൃത്ത് നിഷാദ് കോയയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ട്. കെ ഷമീറാണ് ചിത്രത്തിന്റെ സംവിധാനം. 'പകലും പാതിരാവും' എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവും, നിഷാദ് കോയയും ഒന്നിക്കുന്നു എന്നതിനേക്കാളുപരി ഇരുവരും ആദ്യമായി മുഴുനീള വേഷത്തിൽ എത്തുന്നതാണ് പ്രത്യേകത.

മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ഒരുങ്ങുന്നത്. ആക്ഷൻ സൈക്കോ ത്രില്ലർ ഗണത്തിലുള്ള ചിത്രം പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം, തിരുവില്വാമല, ലക്കിടി, എറണാകുളം, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഹരീഷ് എ വിയാണ് ഛായാ​ഗ്രഹണം. സംവിധായകൻ അജയ് വാസുദേവ്, നിര്‍മാതാവും തിരക്കഥാകൃത്തുമായ നിഷാദ് കോയ എന്നിവരെ കൂടാതെ ഷാരൂഖ് ഷമീർ, ഇറാനിയൻ താരം റിയാദ് മുഹമ്മദ്, ദീപേന്ദ്ര, ജയകൃഷ്‍ണൻ, ഭഗത് വേണുഗോപാൽ, ശിവ, അൻവർ ആലുവ, സൂര്യകല, സോന, ലിജി ജോയ്, ആശാ റാണി, മാസ്റ്റർ ഫൈറൂസ് കൂടാതെ നിരവധി പുതുമുഖങ്ങളും വേഷമിടുന്ന ചിത്രത്തില്‍ കൃഷ്‍ണ പ്രവീണയാണ് നായിക.

വേ ടു ഫിലിംസ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിലാണ് നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ സന്തോഷ് ആണ്. വസ്ത്രാലങ്കാരം റസാഖ് തിരൂർ ആണ്. മേക്കപ്പ് സിജേഷ് കൊണ്ടോട്ടിയും ആണ്.  

കലാസംവിധാനം അനിൽ രാമൻകുട്ടി ആണ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് എസ്, അസോസിയേറ്റ് ഡയറക്ടർ ഷഫിൻ സുൽഫിക്കർ, സെക്കന്റ് യൂണിറ്റ് ക്യാമറമാൻ, പ്രസാദ് എസ് ഇസഡ് എന്നിവരാണ്. പി ശിവപ്രസാദാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനറും പിആര്‍ഒയും. സൗണ്ട് ഡിസൈൻ& മിക്സ് കരുൺ പ്രസാദ്, കോറിയോഗ്രഫർ ഷിജു മുപ്പത്തടം, ആക്ഷൻ റോബിൻ, സ്റ്റുഡിയോ സൗണ്ട് ബ്രൂവറി, സ്റ്റിൽസ് അജ്‍മൽ ലത്തീഫ്, ഡിജിറ്റൽ മാർക്കറ്റിംഗ് ബി സി ക്രിയേറ്റീവ്സ്, ഡിസൈൻസ് മാജിക് മൊമെന്റ്സ് എന്നിവരാണ് മറ്റ് പ്രവർത്തകർ.

Read More: ഫഹദ് നായകനായി 'പാച്ചുവും അത്ഭുതവിളക്കും', വീഡിയോ ഗാനം പുറത്ത്

PREV
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍