Runway 34 : അജയ് ദേവ്‍ഗണിന്റെ സംവിധാനത്തില്‍ അമിതാഭ് ബച്ചനും, 'റണ്‍വേ 34' പൂര്‍ത്തിയായി

Web Desk   | Asianet News
Published : Dec 17, 2021, 09:25 PM IST
Runway 34 : അജയ് ദേവ്‍ഗണിന്റെ സംവിധാനത്തില്‍ അമിതാഭ് ബച്ചനും, 'റണ്‍വേ 34' പൂര്‍ത്തിയായി

Synopsis

അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രത്തില്‍ നായകനായി അഭിനയിച്ചതും.

അജയ് ദേവ്‍ഗണ്‍ (Ajay Devgn) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റണ്‍വേ 34' (Runway 34). അമിതാഭ് ബച്ചൻ  ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ടെന്നതും കൗതുകമായി. അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രത്തില്‍ നായകനായി എത്തുന്നതും. അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്‍ത 'റണ്‍വേ 34'ന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതാണ് പുതിയ റിപ്പോര്‍ട്ട്.

അജയ് ദേവ്‍ഗണ്‍ ഉള്‍പ്പടെയുള്ളവരുടെ ഒരു രസകരമായ വീഡിയോ പങ്കുവെച്ചാണ് ഷൂട്ടിംഗ് പൂര്‍ത്തീകരിച്ച കാര്യം അറിയിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍ 29ന് 'റണ്‍വേ 34'  പ്രദര്‍ശനത്തിന് എത്തും. അജയ് ദേവ്‍ഗണ്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രാകുല്‍ പ്രീത് സിംഗാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 

അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അജയ് ദേവ്‍ഗണ്‍ ഫിലിംസിന്റെ ബാനറില്‍ ആണ് നിര്‍മാണം. ഇതാദ്യമായിട്ടല്ല അജയ് ദേവ്‍ഗണ്‍ സംവിധായകന്റെ വേഷത്തില്‍ എത്തുന്നത്. 'യു മേ ഔര്‍ ഹം', 'ശിവായ്' എന്നീ ചിത്രങ്ങള്‍  ഇതിനു മുമ്പ് അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്‍തിട്ടുണ്ട്.


'റണ്‍വേ 34' എന്ന ചിത്രത്തില്‍ അങ്കിറ ധര്‍, ബോമൻ ഇറാനി, അജേയ് നഗര്‍, അകൻക്ഷ സിംഗ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. അജയ് ദേവ്‍ഗണ്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'മൈദാൻ' എന്ന ചിത്രമാണ് അജയ് ദേവ്‍ഗണിന്റെതായി റിലീസ് ചെയ്യാനുള്ളത്.

PREV
Read more Articles on
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ