
വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം ( (Vicky Kaushal- Katrina Kaif wedding) അടുത്തിടെയായിരുന്നു നടന്നത്. ബോളിവുഡ് ഏറ്റവും ചര്‍ച്ച ചെയ്‍ത വിവാഹമായി മാറിയിരുന്നു ഇത്. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തു. കത്രീന കൈഫ് പാചകം ചെയ്‍ത ഹല്‍വയുടെ ഫോട്ടോയാണ് ആരാധകര്‍ ഇപോള്‍ ചര്‍ച്ചയാക്കുന്നത്.
വിവാഹ ശേഷമുള്ള ആചാരത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ഹല്‍വയുടെ ഫോട്ടോയാണ് കത്രീന കൈഫ് ഏറ്റവും ഒടുവില്‍ പങ്കുവെച്ചിരിക്കുന്നത്. മികച്ച ഹല്‍വ എന്ന് വിക്കി കൗശല്‍ ഫോട്ടോ പങ്കുവെച്ച് എഴുതിയിരിക്കുന്നു. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം വളരെ സ്വകാര്യ ചടങ്ങായിട്ടായിരുന്നു നടത്തിയത്. വിവാഹ ചടങ്ങുകളുടെ ഫോട്ടോ പുറത്തുവിടാൻ മറ്റാര്‍ക്കും അനുവാദമുണ്ടായിരുന്നില്ല.
വിക്കി കൗശലിന്റെ കത്രീനയുടെയും വിവാഹത്തില്‍ പങ്കെടുക്കാൻ 120 പേര്‍ക്കായിരുന്നു ക്ഷണം ഉണ്ടായത്. വിവാഹത്തില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് രഹസ്യ കോഡ് ഏര്‍പ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. മുറികള്‍ തുറക്കാൻ പോലും രഹസ്യ കോഡ് ഉപയോഗിക്കണമായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരുന്നു വിവാഹം.
വിക്കി കൗശലും കത്രീന കൈഫും വിവാഹം കഴിഞ്ഞയുടൻ സിനിമാ തിരക്കുകളിലേക്കാകും പോകുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കരാര്‍ പ്രകാരമുള്ള സിനിമകള്‍ തീര്‍ക്കാനായിരിക്കും ഇരുവരും പ്രാധാന്യം നല്‍കുക. ഇതുസംബന്ധിച്ച് വിക്കി കൗശലും കത്രീന കൈഫും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിക്കി കൗശലും കത്രീന കൈഫും ഹണിമൂണ്‍ ആഘോഷത്തിന് യൂറോപ്പിലേക്ക് 60 ദിവസത്തേയ്‍ക്ക് യാത്ര പദ്ധതിയിടുന്നുവെന്നും സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.